ഈ അമ്മ 81-ാം വയസിലും നിരാഹാരം കിടക്കുന്നത് നമുക്ക് വേണ്ടിയാണ്! ഭരണകൂടമേ കണ്ണ് തുറക്കുമോ
Oct 3, 2022, 21:28 IST
/ അബ്ദുല്ല കംബ്ലി തെരുവത്ത്
(www.kasargodvartha.com) 81 വയസായ, ശാരീരിക അസ്വസ്ഥകൾ അനുഭവിക്കുന്ന ദയാബായി അമ്മ കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലും സെക്രട്ടറിയേറ്റ് പടിക്കൽ കാസർകോടിന് വേണ്ടി ഗാന്ധി ജയന്ധി ദിനം മുതൽ അനിശ്ചിതകാല നിരാഹാരം സമരത്തിലാണ്.
കാസർകോട്ടുകാർക്ക് ചികിത്സയ്ക്കായി ഒരു വിദഗ്ധ ഹോസ്പിറ്റൽ എങ്കിലും വേണം, എൻഡോസൾഫാൻ ബാധിച്ച മുഴുവൻ ഇരകളെയും കണ്ടെത്താൻ അടിയന്തര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണം, കാസർകോട്ട് എയിംസ് സ്ഥാപിക്കണം, എല്ലാ സർക്കാർ ഹോസ്പിറ്റലുകളിലും അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ദയാബായി അമ്മ, സമര സംഘാടക സമിതിയുടെ പൂർണ പിന്തുണയോട് കൂടി നിരാഹാരം അനുഷ്ഠിക്കുന്നത്.
ഇതൊരു രാഷ്ട്രീയ പാർട്ടി നടത്തുന്ന സമരമല്ല, ഒരു രാഷ്ട്രീയ പാർട്ടിക്ക് എതിരെയും നടത്തുന്ന സമരമല്ല. പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയാണ്. കാസർകോട്ടെ ജനങ്ങൾക്കും ആരോഗ്യത്തോടെ ജീവിക്കണം, ഞങ്ങളും മനുഷ്യരാണ്, കേരളത്തിന്റെ മക്കളാണ്. ചികിത്സക്ക് വേണ്ടി കേരളത്തിന്റെ അതിർത്തി കടന്ന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഇനി ഞങ്ങൾക്കുണ്ടാവരുത്, പേരിന് വേണ്ടി മെഡിക്കൽ കോളേജ് എന്നൊരു അസ്ഥിക്കൂടമാണ് ഉക്കിനടുക്കയിൽ ഉള്ളത്. ഇതിൽ നിന്നെല്ലാം മോചനം വേണം. ദയാബായി അമ്മക്ക് നമുക്ക് പൂർണ്ണ പിന്തുണ നൽകേണ്ടതുണ്ട്.
1984 ൽ രൂപീകൃതമായ കാസർകോട് ജില്ല ഇന്നും ആരോഗ്യ മേഖലയിൽ ശൈശവ ദിശയിൽ തന്നെയാണ്. കൊറോണയുടെ ആദ്യ കാലഘട്ടത്തിൽ കർണാടക അതിർത്തി അടച്ചിട്ടത് കാരണം അതിർത്തിയിൽ ഒരുപാട് ജീവനുകളാണ് പൊലിയേണ്ടി വന്നത്. കേരളം എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേര് ചേർക്കണം, കേന്ദ്രം കാസർകോടിന് എയിംസ് അനുവദിക്കണം എന്നാവശ്യം ഉന്നയിച്ച് വർഷങ്ങളായി കാസർകോട്ടെ ജനങ്ങൾ വ്യത്യസ്തമായ സമാധാനപരമായ സമരങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്, ഭരണകൂടം കണ്ണ് തുറക്കും എന്ന വിശ്വാസത്തോടെ.
Keywords: Kasaragod, Kerala, News, Health, Hospital, Health-Department, Protest, Thiruvananthapuram, Article, Endosulfan, Dayabai's hunger strike.
< !- START disable copy paste -->