ആബിദേ നീ ഇനി തിരിച്ചുവരില്ലെന്നോര്‍ക്കുമ്പോള്‍...
Apr 29, 2015, 15:13 IST
ഷാഫി തെരുവത്ത്
(www.kasargodvartha.com 29/04/2015) നിറഞ്ഞപുഞ്ചിരിയും നിഷ്കളങ്കമുള്ള മുഖവുമായി ഒരു വലിയ സൗഹൃദത്തിന്റെ ഉടമയായ നെല്ലിക്കുന്നിലെ ആബിദ് ഞങ്ങള്‍ക്കൊപ്പം ഇനിയില്ലെന്നോര്ക്കുമ്പോള് നെഞ്ച് ഉരുകുകയാണ് ഒരു നാട്. സ്നേഹത്തിന്റെ നിറകുടമായ ആബിദ് എന്റെ കളിക്കൂട്ടുകാരനായിരുന്നില്ല. പക്ഷേ അടുത്തത് മുതല്‍ അങ്ങനെയായിരുന്നു. ആബിദ് ഭാരവാഹിയായ ക്ലബിന്റെ പരിപാടിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിന് മിമിക്രി ട്രൂപ്പിനെ കാസര്‍കോട്ടേക്ക് കൊണ്ടുവരാന്‍ വേണ്ടി എന്നെ സമീപിച്ചത് മുതലാണ് ഞങ്ങളുടെ സൗഹൃദബന്ധം ദൃഢമായത്.
നെല്ലിക്കുന്നിലും കടപ്പുറവും മാത്രമല്ല ആബിദിന് തളങ്കരയിലും അങ്ങകലെ ഗള്‍ഫിലും നിരവധി സുഹൃദ് വലയമുണ്ടായിരുന്നു. ആബിദിനെ ആര് പരിചയപ്പെട്ടാലും പെട്ടെന്നങ്ങ് അടുക്കും. അങ്ങനെ പെരുമാറ്റമുള്ള അപൂര്‍വ്വം ചിലരിലൊരാളായിരുന്നു ആബിദ്. നെല്ലിക്കുന്ന്-ദുബൈ ജമാഅത്തിന്റെ സജീവ ഭാരവാഹിയായിരുന്ന ആബിദ് നിരവധി നിലാരംബരെയാണ് സഹായിച്ചിട്ടുള്ളത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയാല്‍ കൂടുതലും കുടുംബത്തേക്കാള്‍ ചിലവഴിക്കുന്നത് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു.
കാരുണ്യത്തിനായുള്ള കൈകളായിരുന്നു ആബിദിനുണ്ടായിരുന്നത്. പാവപ്പെട്ടവരെ കണ്ടാല്‍ അവരെ കുറിച്ച് വാതോരാതെ സംസാരിക്കും. ദുബൈ-നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി വര്‍ഷംന്തോറും വിവാഹപ്രായമെത്തി നില്ക്കുന്ന നിര്‍ധന കുടുംബത്തിലെ യുവതികളെ വിവാഹം ചെയ്ത് അയച്ചുകൊടുക്കാന്‍ സഹകരിക്കുന്ന പദ്ധതി വരെ ആസൂത്രണം ചെയ്തവരില്‍ ഒരാള്‍ ആബിദായിരുന്നു. അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ കിടക്കുന്ന സമയത്തായിരുന്നു നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നടന്നത്. ആശുപത്രിയില്‍ നിന്ന് ഓടിയെത്തി ഉറൂസിന്റെ രാപകലുകളില്‍ സജീവമായിരുന്നു.
അസുഖത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നമ്മെ സൃഷ്ടിച്ച അല്ലാഹുവിന് ആരോഗ്യം തരുന്നത് പോലെ രോഗം തന്നും പരീക്ഷിക്കുമല്ലോ. അസുഖം ഭേദമാവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്. നീ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന ഉറപ്പ് നിന്നിലുണ്ടായിരിക്കാം. അതാണല്ലോ ആ മുഖത്തുണ്ടായിരുന്ന നിഴലാട്ടം. ഇനി നെല്ലിക്കുന്നിലെയും കടപ്പുറത്തേയും സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളില്‍ നിന്റെ സാന്നിദ്ധ്യവും സ്പര്‍ശവും ഇല്ലെന്നറിയുമ്പോള്‍ മനസ് നീറുകയാണ്. നിന്റെ മഗ്ഫിറതിനായി പ്രാര്‍ത്ഥിച്ച് കൊണ്ട്...
Related News:
വയറുവേദനയെ തുടര്‍ന്ന് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ബിസിനസുകാരന് മരിച്ചു
Keywords: Kasaragod, Kerala, Abid, Nellikkunnu, Friends, Jamaath Committee,
Advertisement: