city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഴിമതിയുടെ കറുപ്പ് പൂശി ഒരു ടാറിംഗ്

അഴിമതിയുടെ കറുപ്പ് പൂശി ഒരു ടാറിംഗ്
ഴിഞ്ഞ അഞ്ച് വര്‍ഷമായി കുണ്ടുംകുഴിയും നിറഞ്ഞ ദേശീയപാതയുടെ അറ്റകുറ്റപണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച കോടികളുടെ ഫണ്ട് യഥാര്‍ത്ഥ രീതിയില്‍ ഉപയോഗിക്കാത്തതിനാല്‍ വ്യാപകമായ അഴിമതി നടക്കുന്നതായി പൊതുവെ പരാതി ഉയരുന്നു. ഇത് സംബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥനത്തില്‍ ടാറിംഗ് സജീവമായിട്ടുണ്ട്.
പൊട്ടിപൊളിഞ്ഞ പല റോഡുകള്‍ നന്നാക്കുന്നതോടൊപ്പം ഇരുവശങ്ങളിലെയും റോഡുകള്‍ വീതികൂട്ടുന്നതിനുമാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്. ടാറിംഗ് യഥാര്‍ത്ഥ രീതിയില്‍ നടക്കുന്നില്ലെന്ന് കാണിച്ച് പലയിടങ്ങളിലും വിജിലന്‍സിനും, ഓംബുഡ്‌സ്മാനും പരാതി നല്‍കിയിട്ടുണ്ട്.


കരാറുകാര്‍ റോഡിന്റെ ഇരുവശങ്ങളില്‍ ചൂലു കൊണ്ട് പൊടിപാറ്റികളഞ്ഞ് അവിടെ പേരിന് ടാര്‍ ഒഴിച്ച് മുകളില്‍ മെറ്റലുകള്‍ നിരത്തി റോളറുകൊണ്ട് ഉറപ്പിക്കുകയാണ്. കാഴ്ച്ചയ്ക്ക് റോഡാണെങ്കിലും മെറ്റലും ടാറും യഥാര്‍ഥ അനുപാതത്തില്‍ ഉപയോഗിക്കുന്നില്ലെന്നാണ് ജനത്തിന്റെ പരാതി. നിലവിലുള്ള റോഡ് വിട്ടുള്ള രണ്ട് ഭാഗങ്ങളും കൊത്തികിളച്ച് ഉരുളന്‍കല്ലുകള്‍ നിരത്തിയശേഷം മുകളില്‍ കരിങ്കല്ലുകള്‍ പാകി അതിന് മീതെയാണ് യഥാര്‍ത്ഥത്തില്‍ ടാറിംഗ് നടത്തേണ്ടത്. എന്നാല്‍ ഇത്തരത്തിലുള്ള ടാറിംഗ് ഒരു സ്ഥലത്തും നടപ്പിലാക്കുന്നില്ല. ഇത് പ്രകാരം കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിക്കുള്ളിലും, ചട്ടഞ്ചാല്‍, പൊയിനാച്ചി ഭാഗങ്ങളിലും മറ്റും നടന്നുവരുന്ന ടാറിംഗ് ജോലികള്‍ പൊതുമരാമത്തിന്റെ കരാറില്‍ പറയുന്ന രീതിയില്‍ അല്ല. കാഴ്ച്ചക്ക് ഒരു റോഡുണ്ടെന്നല്ലാതെ റോഡിന് കാതലില്ലെന്നാണ് പഴമക്കാരുടെയും അഭിപ്രായം. റോഡിനുപയോഗിക്കുന്ന ടാറും, മെറ്റലും അനുപാതത്തില്‍ അല്ലെങ്കില്‍ അടുത്തകാലവര്‍ഷത്തില്‍ റോഡ് വീണ്ടും പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയും നിറയാന്‍ സാധ്യതയുണ്ട്. 


നേരത്തെയുള്ള കുഴികള്‍ വേണ്ടരീതിയില്‍ വൃത്തിയാക്കി കിളച്ച് പാകപ്പെടുത്താതെയാണ് ഇതിനുമീതെ വെറുതെ മെറ്റലിടുന്നത്. ഇത് പഴയ കുഴിയും പുതിയ ടാറിംഗുമായി സെറ്റ് ചെയ്യാനാകാത്തവിധം എളുപ്പത്തില്‍ ഇളകിപോകാന്‍ ഇടയുണ്ട്. വേനല്‍ക്കാലം മുഴുവന്‍ റോഡ് നല്ലരീതിയില്‍ തന്നെ നിലനില്‍ക്കുമെന്നത് പാവം ജനത്തിന് ആശ്വാസമാകും. നേരത്തെ ആളുകളുടെ ഡിസ്‌ക്കുകള്‍ക്ക് തേയ്മാനം വരത്തക്കവണ്ണമുള്ള റോഡുകളായിരുന്നു പലയിടങ്ങളിലുമുണ്ടായിരുന്നത്. ഇതിന് ആശ്വാസമായി പുതിയ റോഡുകളും, അറ്റകുറ്റപണികള്‍ നടത്തിയ റോഡുകളും വന്നത് ചെറുവാഹനങ്ങളില്‍ യാത്രപോകുന്നവര്‍ക്ക് ഗുണകരമായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഓട്ടോറിക്ഷകളും ബൈക്കുകളും ഓടിച്ചിരുന്നവര്‍ക്കെല്ലാം റിപ്പയര്‍ ഇനത്തിലും, ടാക്‌സ് ഇനത്തിലും വലിയതുക ചിലവായിട്ടുണ്ട്. 


റോഡുകളുടെ അറ്റകുറ്റപണി കാര്യക്ഷമമാക്കുന്നതിന് എഞ്ചിനീയര്‍മാരും ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാരും ഉണ്ടെങ്കിലും ഇവര്‍ ആരും തന്നെ പൊടിയും വെയിലും കൊള്ളാന്‍ അറ്റ കുറ്റപണി നടത്തുന്ന ഭാഗങ്ങളില്‍ എത്തുന്നില്ലെന്നതാണ് സത്യം. ഇവര്‍ക്ക് കൈക്കൂലിയും മാമൂലും വേണ്ടരീതിയില്‍ കരാറുകാര്‍ എത്തിക്കുന്നതുകൊണ്ടാണ് അറ്റകുറ്റപണിയില്‍ വ്യാപക അഴിമതി സംഭവിക്കുന്നത്. റോഡുകളുടെ വീതി യഥാവിധി നടത്തുന്നതിന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും ടാറിംഗ് അനുപാതം പാലിക്കാനും കരാറുകാര്‍ ശ്രമിച്ചില്ലെങ്കില്‍ അടുത്ത കാലവര്‍ഷത്തില്‍ റോഡുകള്‍ വീണ്ടും ചെളിക്കുളമാകാനാണ് സാധ്യത.
അതേസമയം, റോഡിന്റെ ഇരുഭാഗങ്ങളില്‍ പണിയുന്ന കള്‍വര്‍ട്ടുകളും, ചെറുപാലങ്ങളും, യഥാര്‍ത്ഥ മണ്ണും സിമന്റും കൂട്ടിയുള്ള അനുപാതത്തിലല്ലെന്നും ആക്ഷേപമുണ്ട്. ഇത്തരം അഴിമതികള്‍ക്കെതിരെ നാട്ടുകാര്‍ സജീവമായ ഇടപെടല്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

-ആതിര.എം

Keywords: Article, Athira.M, Road Tarring

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia