അങ്ങനെ ഞങ്ങളെക്കൊണ്ട് വിളിപ്പിക്കരുതേ യുവര്‍ ഹോണര്‍
Jul 21, 2013, 08:00 IST
എസ്.എ.എം. ബഷീര്‍
താങ്കള്‍ ഹൈക്കോടതി ജഡ്ജ് ആയിരിക്കുമ്പോള്‍ വഴിയോരങ്ങളില്‍ പൊതുയോഗം നടത്തുന്നതിനു വിലക്കേര്പെടുത്തിക്കൊണ്ട് നടത്തിയ വിധിപ്രസ്താവന വന്ന ഉടനെ വടക്കന്‍ കേരളത്തിലെ ഒരു പ്രമുഖനായ രാഷ്ട്രീയ നേതാവ് 'ഏതോ ചില ശുംഭന്മാര്' എന്ന് ആ വിധി പ്രസ്താവിച്ചവരെ അധിക്ഷേപിച്ചപ്പോള്‍ അത് ശരിയായില്ല എന്ന് വിചാരിക്കുകയും, ആ പ്രയോഗത്തിനെതിരെ പ്രതികരിക്കുകയും ചെയ്ത അനേകായിരം മലയാളികളില്‍ ഒരുവനാണ് ഞാന്‍.
അന്ന് ആ വിളിയുടെ നൈതികതയും ധാര്‍മികതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ആ നേതാവിന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ കൊണ്ടല്ല , മറിച്ചു ജുഡീഷ്യറിയോടുള്ള, നീതിന്യായ വ്യവസ്ഥയോടുള്ള ആദരവും ബഹുമാനവും പൊതു സമൂഹത്തില്‍ നിലനില്‍ക്കേണ്ടത് നിയമ വാഴ്ചക്ക് അത്യന്താപേക്ഷിതം ആണ് എന്ന തിരിച്ചറിവ് കൊണ്ടാണ്.
ആ വിധിയുടെ അന്തസ്സത്തയും വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. താങ്കള്‍ ഉള്‍പെട്ട ബെഞ്ചിന്റെ ആ വിധി അന്നും ഇന്നും ചര്‍ച്ചാ വിഷയമാണ്. ആ നേതാവിന്റെ പ്രസ്താവനയുടെ പേരില്‍ സ്വമേധയാ കേസെടുത്തു കോടതി. കുറച്ചു ദിവസം തടവില്‍ കിടക്കേണ്ടി വന്നു അദ്ദേഹത്തിന്.
അതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യത്തില്‍ താങ്കള്‍ നടത്തിയ ഒരു പ്രസ്താവനയാണ്. തീരാത്ത ദുരിതക്കടലില്‍ തോരാത്ത കണ്ണീരുമായി കഴിയുന്ന, ഒരു ജനതയുടെ നെഞ്ചിലേക്കാണ് താങ്കളിപ്പോള്‍ എന്‍ഡോസള്‍ഫാന്‍ കോരിയോഴിച്ചത്.
തങ്ങളുടെ കൂരകള്‍ക്ക് മീതെ , കൃഷിപ്പാടങ്ങള്‍ക്ക് മീതെ , കിണറുകള്‍ക്കും കുളങ്ങള്‍ക്കും മീതെ ഹെലികോപ്ടറില്‍ മാരക വിഷം തീമഴയായി വര്‍ഷിച്ചപ്പോള്‍ ആ ഗ്രാമത്തില്‍നിന്നു തന്നെ ഓടിയോടി മാറി നില്‍ക്കണമായിരുന്നു എന്നാണ് താങ്കള്‍ പറഞ്ഞത്.
എങ്ങനെയാണ് താങ്കള്‍ക്കത് പറയാന്‍ കഴിഞ്ഞത് യുവര്‍ ഹോണര്‍?
മുന്നറിയിപ്പുകളില്ലാതെ മാരകവിഷം ആകാശത്തു നിന്ന് പെയ്യുമ്പോള്‍, ആ ഗ്രാമങ്ങളിലെ ആബാലവൃദ്ധം ജനങ്ങള്‍ എങ്ങോട്ട് ഓടിപ്പോകണം എന്നാണ് താങ്കള്‍ ഉദ്ദേശിച്ചത്? എത്ര കിലോ മീറ്റര്‍? കൂടും, കുടുക്കയും, പായും തലയിണയും, ഒക്കെ എടുത്തു വൃദ്ധരേയും, കുട്ടികളെയും,കന്നു കാലികളെയും എടുത്തു ആബാലവൃദ്ധം ജനങ്ങളും എങ്ങോട്ടാണ് സാര്‍ ഓടിപ്പോകേണ്ടിയിരുന്നത്?
അങ്ങനെ മാറി നില്ക്കുമ്പോള് , അവിടങ്ങളിലെ കിണറുകളും കുളങ്ങളും , കൃഷിപ്പാടങ്ങളും കൂടി കൂടെ എടുത്തുകൊണ്ടു പോകണമായിരുന്നു എന്ന് താങ്കള്‍ പറയാതിരുന്നത് ഭാഗ്യം. നീതിയോടൊപ്പം, സത്യത്തോടൊപ്പം , ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട താങ്കള്‍ ഇപ്പോള്‍ ആരോടൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത് യുവര്‍ ഹോണര്‍ ?
ഇത്രയും ക്രൂരമായി സംസാരിക്കാന്‍ എന്ത് മാത്രം തൊലിക്കട്ടിയും ഉളുപ്പും വേണ്ടി വരും എന്നാലോചിച്ചു വിഷമിക്കുകയാണ് ഞങ്ങള്‍. പതിനൊന്നു വര്‍ഷം കൊണ്ട് നാല്പത്തി ആറായിരം കേസുകള്‍ തീര്‍പ്പാക്കിയ നീതിമാനായ ഒരു ന്യായാധിപനില്‍ നിന്നും ഇത്തരത്തില്‍ ഒരു അഭിപ്രായം എങ്ങനെ വന്നു എന്ന് അമ്പരക്കുകയാണ് ഞങ്ങള്‍.
'യാഥാര്‍ത്യ ബോധത്തോടെ മാനവികസ്പര്ശത്തോടെ നിയമ തത്വങ്ങളില്‍ ചില വിട്ടു വീഴ്ചകള്‍ ചെയ്തായാലും മനുഷ്യരുടെ പ്രശ്നങ്ങളാണ് ന്യായാധിപന്മാര് കൈകാര്യം ചെയ്യുന്നത്.
Keywords : Kasaragod, Article, Endosulfan, Endosulfan-victim, Judges, C N Ramachandran, Reasonable, Treatment, Reward, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

( “Judges are handling human problems which have to be
dealt realistically with a human angle, though it may involve some flexibility
of the legal principles,” said Justice C N Ramachandran Nair addressing a
gathering at a Full Court Reference to honor him on his retirement from Bench.)
ഇത് താങ്കളുടെ വാക്കുകളാണ്.
He also added “I have not
sacrificed any of the public interests to uphold any principle of law because I
always believed that litigation is to solve human problems and not to evolve
abstract principles of law’’. He further
added ‘’I believe that law is a tool to render justice and not to justify or
perpetuate injustice,”
ഇതും താങ്കളുടെതായി മാധ്യമങ്ങളില്‍ വന്ന വാക്കുകളാണ്.
ഒരിക്കല്‍ പോലും പൊതു താല്പര്യങ്ങള് ബലി കഴിച്ചിട്ടില്ല എന്ന് സര്‍വ്വീസില്‍ നിന്നും പിരിയുന്ന വേളയില്‍ ഒരു ന്യായാധിപന് ആത്മ വിശ്വാസത്തോടെ പറയുന്നത് കേട്ട് കോരിത്തരിച്ചു ഞങ്ങള്‍.
ഇങ്ങനെയൊക്കെ പറഞ്ഞ താങ്കള്‍ കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കൈക്കൊണ്ട നിലപാട് ദുരൂഹമായിരിക്കുന്നു എന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട് യുവര്‍ ഹോണര്‍.
എത്രയും വേഗം താങ്കള്‍, 'യാഥാര്‍ത്യ ബോധത്തോടെ മാനവികസ്പര്ശമുള്ള' ഒരു തീരുമാനത്തില്‍ എത്തുമെന്നും, താങ്കളുടെ നിലപാട് തിരുത്തുമെന്നും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.
ആ നേതാവ് താങ്കളെപ്പോലുള്ളവര്‍ക്ക് നല്കിയ വിശേഷണം അന്വര്ത്ഥമാക്കരുതെ എന്ന ദീനമായ അപേക്ഷയോടെ, താങ്കള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല എന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പാവം പൗരന്.
വാല്‍ക്കഷ്ണം:
നിലവിലുള്ളതും, അടുത്തൂണ്‍ പറ്റിയതുമായ ജഡ്ജ് മാരുടെ പേരിന്റെ മുന്പില് ജസ്റ്റീസ് എന്നു ചേര്‍ക്കുന്നുണ്ടല്ലോ. ഈ പദത്തിന്റെ അര്‍ഥം അന്വേഷിച്ച് നിഘണ്ടു മുഴുവനും അരിച്ചു പെറുക്കിയപ്പോള്‍ കിട്ടിയ അര്‍ഥങ്ങള്‍ താഴെ ചേര്‍ക്കുന്നു.
Justice (Noun)
Just behavior or treatment.
The quality of being fair and
reasonable.
Synonyms - fairness - equity -
right - righteousness – justness
The quality of being just; fairness.
The principle of moral rightness; equity.
Conformity to moral rightness
in action or attitude; righteousness..
The upholding of what is just,
especially fair treatment and due reward in accordance with honor, standards,
or law.
Also Read:
ഇത് കപട രാജ്യ സ്നേഹം