അക്ഷരപ്രതിരോധം
May 10, 2013, 08:25 IST
സുബൈദ
കാലത്തിന്റെ കെടുതികള്‍ക്കെതിരെയുള്ള നിഷ്‌കളങ്കമായ പ്രതിരോധമാണ് ജയന്‍ നീലേശ്വരത്തിന്റെ ''ആകാശവും തൂവലും'' എന്ന കവിതാ സമാഹാരത്തിലെ ഓരോ കവിതകളുമെന്ന് പറയാം. യുവ കലാ സാഹിതി തൃശൂരിലെ ഒല്ലാര്‍ റിയല്‍ എസ്റ്റേറ്റില്‍ നിന്നാണ് പുസ്തകം പ്രസാധനം ചെയ്തിട്ടുള്ളത്. മുപ്പത്തിരണ്ടോളം കവിതകളാണിതിന്റെ ഉള്ളടക്കം. ഓരോ മനുഷ്യന്റെ ഉള്ളിലുള്ള വേവും തണലും തന്റേത് കൂടിയാണെന്ന തോന്നലുകളാണ് കവിയുടെ കവിതയിലേക്കുള്ള ഉള്‍പ്രേരണ. മികച്ച സാംസ്‌ക്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജയന് അങ്ങിനെ ചിന്തിക്കാനെ കഴിയു. എന്നെ അടക്കം ചെയ്ത ജീവിതം എന്ന നാല് വരിയിലൂടെ തന്റെ നിലപാടുകള്‍ പ്രഖ്യാപിക്കുന്നുണ്ട് കവി.
''പറയാന്‍ പോറ്റിയ വാക്കുകള്‍
ഹൃദയത്തിന്റെ
അവസാന പേജില്‍ തണുത്ത്
കിടക്കുന്നുവെന്നത് ഒരു ഉദാഹരണമാണ്...''.
വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങളെ അതിശക്തമായ ഭാഷയിലാണ് കവി അക്ഷര കുപ്പായം ഇടുവിക്കുന്നുവെന്നതിനും ഉണ്ട് ഉദാഹരണങ്ങള്‍.
''പുറപ്പെട്ട വാക്ക്
ചെവിയിലേക്ക്
ചായുന്നത്
അര്‍ത്ഥങ്ങളുടെ
കുപ്പായമിടാനല്ല
നിശബ്ദതയില്‍
നഗ്നനാവാനാണ്....''
തന്റെ പരിചിത മേഖലയില്‍ നിന്നാണ് കവി വിഷയങ്ങള്‍ ഒപ്പിയെടുത്തിട്ടുള്ളത്. അതിന്റെ മര്‍മ്മം ഒട്ടുമേ
ചോര്‍ന്നുപോകാതെ കോര്‍ത്തിണക്കാനും യുവ കവിയായ ജയന്‍ നീലേശ്വരത്തിന് കഴിയുന്നുവെന്നത് നിസാര കാര്യമല്ല. ഇനി ചില ഉദാഹരങ്ങള്‍.
കാവ്യ ഭാവുകത്വത്തിലും ആവിഷ്‌ക്കാര രൂപത്തിലും സംഭവിച്ച പ്രതിസന്ധിയെ കവികളില്‍ ചിലരെങ്കിലും മറികടക്കാനാവാതെ അമ്പരന്ന് നില്‍ക്കുന്നിടത്താണ് ജയന്‍ അനായാസം കവിതയിലൂടെ വായനക്കാരിലേക്കിറങ്ങുന്നത്. സമകാലിക മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വങ്ങള്‍ ചമയ്ക്കാന്‍ ചില കവികള്‍ക്കെങ്കിലും കഴിയുന്നുണ്ട്. വായനക്കാരേക്കാള്‍ എണ്ണത്തില്‍ പെരുകി മിക്ക കവികളും ഭാഷയെ പുഷ്ടിപ്പെടുത്തുന്നതിലേറെ സ്വന്തം അസ്ഥിത്വം സ്ഥാപിച്ചെടുക്കാനാണ് അക്ഷരങ്ങള്‍ കൊണ്ട് അഭ്യാസം നടത്തുന്നുന്നത്. എഴുത്ത് മൗലീകമാകുന്നത് അത് മനുഷ്യരെ കുറിച്ച് പറയുമ്പോഴാണ്. ജയന്റെ കവിതകള്‍ പരിസരങ്ങളില്‍ നിന്നു തന്നെ ഊര്‍ജം വലിച്ചെടുത്ത് അക്ഷരങ്ങളെ കൊണ്ട് പ്രതിരോധിക്കുകയാണ് ചെയ്യുന്നത്.

''വിത്തുകിളര്‍ത്ത
നിന്റെ ചോട്
എനിക്ക് മുഖം
കാണാനുള്ള കണ്ണാടി...''
അനന്തമായി തപം ചെയ്ത് ഘനീഭവിച്ച വാക്കുകളാണ് ഈ കവിയുടെ കൈമുതല്‍. മറ്റൊരു പ്രത്യേകത പരിസ്ഥിതി പ്രശ്‌നങ്ങളാണ് കവിക്ക് ഊര്‍ജം നല്‍കുന്നത്. മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന നിഷ്ഠൂരതയോടുള്ള പകയുമുണ്ട് ചില കവിതകളില്‍. പ്ലാച്ചിമടയുടെ തണലില്‍ എന്ന കവിതയില്‍ ''അടുത്ത ജന്മവും കുപ്പിയുടെ വയറ്റത്തു തന്നെ വേണമെന്ന്'' പറയാനുള്ള പരിഹാസ്യമായ അപേക്ഷയും ഈ കവിതയിലൂടെ കവി നിലപാട് വ്യക്തമാക്കുന്നു.