Agriculture | കൂൺ കൃഷി ഉപജീവന മാർഗ്ഗമാക്കി യുവ സംരംഭകൻ; മന്ത്രിയുടെ പ്രശംസ
● കാസർകോട് കൂൺ കർഷക സംഗമം നടത്തി.
● കൂൺ കൃഷിയുടെ പ്രാധാന്യം മന്ത്രി വിശദീകരിച്ചു.
● കൂൺ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നു.
● കൂൺ കൃഷിയിലൂടെ വൈറ്റമിൻ ഡി ദൗര്‍ലഭ്യം കുറയ്ക്കാൻ സാധിക്കും.
കാസർകോട്: (KasargodVartha) കൂൺ കൃഷിയുടെ പ്രാധാന്യവും വളർച്ചാ സാധ്യതകളും വിശദീകരിച്ച് കൃഷി മന്ത്രി പി. പ്രസാദ്. ഇടത്തോട് ന്യൂട്രി ബഡ്‌സ് മഷ്റൂം ഫാമിൽ നടന്ന കൂൺ കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറ്റമിൻ ഡി ദൗർലഭ്യം കുറയ്ക്കാൻ കൂൺ കൃഷി വളരെയേറെ സഹായകമാണെന്നും യുവതലമുറ കൃഷിയിലേക്ക് വരേണ്ടതിന്റെ പ്രാധാന്യവും മന്ത്രി വിശദീകരിച്ചു. ചെറുകിട കർഷകർക്ക് പ്രചോദനമായി വളരെയധികം അവസരങ്ങൾ കൂൺ കൃഷിയിലൂടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി ഉപജീവന മാർഗ്ഗമാക്കാവുന്ന മേഖലയായി മാറിക്കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് ഇടത്തോട് ന്യൂട്രി മഷ്റൂം ഫാം നടത്തുന്ന യുവ സംരംഭകനെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ഭാഗമായി നൂറ് ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾ, രണ്ട് വൻകിട ഉത്പാദന യൂണിറ്റുകൾ, ഒരു കൂൺവിത്ത് ഉത്പാദന യൂണിറ്റ്, മൂന്ന് സംസ്കരണ യൂണിറ്റുകൾ, രണ്ട് പാക്ക് ഹൗസുകൾ, പത്ത് കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകൾ എന്നിവ രൂപീകരിക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 20 ബ്ലോക്കുകളിൽ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കാസർകോട് ജില്ലയിലെ പരപ്പ ബ്ലോക്കും ഇതിൽ ഉൾപ്പെടുന്നു.
കാഞ്ഞങ്ങാട് എം.എൽ.എ. ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.എൻ ജ്യോതി കുമാരി പദ്ധതി വിശദീകരിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ കൂൺ കൃഷിയിൽ വിജയിച്ച പി. സച്ചിൻ എന്ന യുവ സംരംഭകന്റെ സാന്നിധ്യം കർഷകർക്ക് പ്രചോദനമായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി, കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. നാരായണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ഭൂപേഷ്, വാർഡ് മെമ്പർ ജോസഫ് വർക്കി എന്നിവർ പങ്കെടുത്തു. കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ രാഘവേന്ദ്ര സ്വാഗതവും പരപ്പ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സുജിതാമോൾ സി.എസ് നന്ദിയും പറഞ്ഞു.
Agriculture Minister P. Prasad praised a young entrepreneur for making a livelihood through mushroom farming at a farmer's meet in Kasaragod. He highlighted the importance of mushroom cultivation for Vitamin D and encouraged youth to enter agriculture, citing the entrepreneur as an inspiration. The minister also detailed the 'Mushroom Village' project.
#MushroomFarming #Agriculture #Entrepreneurship #Kerala #Kasaragod #MinisterPraise