city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറുതേനീച്ച കൃഷിയില്‍ പുതിയ പരീക്ഷണങ്ങളുമായി യീബി ഭട്ട് മാസ്റ്റര്‍

മാവുങ്കാല്‍: (www.kasargodvartha.com 03.08.2017) ചെറുതേനീച്ചകൃഷിയില്‍ പുതിയ പരീക്ഷണങ്ങളുമായി യീബി ഭട്ട് മാസ്റ്റര്‍. കോട്ടപ്പാറയില്‍ ചിത്രാഞ്ജലിയില്‍ വിശ്രമജീവിതം നയിക്കുമ്പോഴും തേനീച്ചകളുടെ തോഴനായിരിക്കാന്‍ സമയം കണ്ടെത്തുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് അദ്ദേഹം. ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  നിന്ന് 35 വര്‍ഷത്തെ ചിത്രകലാധ്യാപകനായി സേവനമനുഷ്ഠിച്ച യീബി മാസ്റ്റര്‍ കാസര്‍കോട് സി പി സി ആര്‍ ഐയിലെ തേനീച്ച വളര്‍ത്തല്‍ ശില്പശാലയില്‍ നിന്നും സാങ്കേതികമായ അറിവ് നേടുകയും വിവിധ സ്ഥലങ്ങളിലെ തേനീച്ച കര്‍ഷകരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. കന്നട ഭാഷയിലേക്ക് സ്വന്തം അറിവുകള്‍ ചേര്‍ത്ത് ''മധുവാഹിനി'' എന്ന തേനീച്ച പരിപാലന പുസ്തകം തയ്യാറാക്കുകയും ചെയ്തു.

മുന്നൂറോളം കോപ്പികള്‍ കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഈ കൈപ്പുസ്തകം തേനീച്ച കര്‍ഷകര്‍ വാങ്ങി ഉപയോഗിച്ചു വരുന്നു.കോട്ടപ്പാറയിലെ അസഹ്യമായ ഉഷ്ണം വലിയ  ഈച്ചകള്‍ക്ക് വളരാന്‍ സാദ്ധ്യമാകാത്തതിനാല്‍ ചെറു തേനീച്ചകളുടെ പരിപാലനത്തിലാണ് ഭട്ട് മാസ്റ്റര്‍ ഇപ്പോള്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വെള്ളായണി കാര്‍ഷിക കോളേജിലെ ദേവനേശന്റെ ക്ലാസാണ് മാസ്റ്ററെ  ഈ രംഗത്തേക്ക്  കൈപിടിച്ച് ഉയര്‍ത്തിയത്. ഒരു തേനീച്ചപ്പെട്ടിയില്‍ ആരംഭിച്ച ചെറു തേന്‍ പരിപാലനം ഇപ്പോള്‍ മുപ്പത്തിയഞ്ചോളം കോളനികളില്‍ എത്തിനില്‍ക്കുന്നു. തേനിന് നല്ല ഡിമാന്‍ഡുണ്ട്. ഗള്‍ഫു രാജ്യങ്ങളിലേക്കും ബാഗ്ലൂരിലേക്കും മാഷുടെ ചിത്രഞ്ജാലി ഹണി അയച്ചിട്ടുണ്ട്.ഫെയ്സ്ബുക്ക് വഴി ഓര്‍ഡര്‍ വരുന്നുണ്ട്. വളരെ ദൂരെ നിന്നും തേന്‍ അന്വേഷിച്ച് ആളുകള്‍ വരുന്നുണ്ട്.ഒരു കിലോ ചെറു തേനിന് ആയിരത്തി അഞ്ഞൂറ് രൂപയാണ് വിലയായി ഈടാക്കുന്നത്.

കോളനിയും പെട്ടിയും വില്‍പ്പന നടത്താനും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇതിനെ വളരെ എളുപ്പം പരിപാലിക്കാവുന്നതാണ്. അല്‍പം താല്‍പര്യവും ക്ഷമയും വേണമെന്ന് മാത്രം -യീബി മാസ്റ്റര്‍ പറഞ്ഞു. ഭാര്യ സരസ്വതി. മക്കള്‍ ചിത്രയും അഞ്ജലിയും. ചെറു തേനീച്ച വളര്‍ത്തലിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യപ്പടുന്നവര്‍ക്ക് ക്ലാസെടുത്ത് കൊടുക്കാന്‍ മാഷ് സമയം കണ്ടെത്താറുണ്ട്.

ചെറുതേനീച്ച കൃഷിയില്‍ പുതിയ പരീക്ഷണങ്ങളുമായി യീബി ഭട്ട് മാസ്റ്റര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Mavungal, news, Agriculture, Yeebi Bhat master's new experiments in Honey Bee Farming

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia