വേനല്‍മഴയില്‍ ആശ്വാസത്തോടൊപ്പം ആശങ്കയും; പലയിടങ്ങളിലും കൃഷിനാശം
May 12, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 12/05/2016) ബുധനാഴ്ച രാത്രി പെയ്ത വേനല്‍മഴ ആശ്വാസവും അതോടൊപ്പം ആശങ്കയും സൃഷ്ടിച്ചു. ശക്തമായ കാറ്റും ഇടിമിന്നലും കൂടിയ മഴയായിരുന്നു കാസര്‍കോടും പ്രദേശത്തും പെയ്തത്. കാസര്‍കോട്ട് ശക്തമായ മഴയാണ് പെയ്തതെങ്കില്‍ കാഞ്ഞങ്ങാട് ഭാഗത്ത് നേരിയ ചാറ്റല്‍മഴയാണുണ്ടായത്. മലയോരപ്രദേശങ്ങളില്‍ അതിശക്തമായ കാറ്റില്‍ വ്യാപകമായി കൃഷി നശിച്ചു.
ഇരിയ, ഗുരുപുരം, അമ്പലത്തറ എന്നിവിടങ്ങളിലെല്ലാം വാഴകള്‍ അടക്കമുള്ള കൃഷികള്‍ നശിച്ചു. ഗുരുപുരത്തെ കുഞ്ഞിരാമന്റെ 250 ഓളം വാഴകളാണ് നിലംപതിച്ചത്. ചിലയിടങ്ങളില്‍ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കാസര്‍കോട്ട് പെയ്ത മഴ മണ്ണും മനവും കുളിര്‍ന്നു.
എന്നാല്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ പെയ്ത ചാറ്റല്‍ മഴ ചൂട് വര്‍ദ്ധിക്കാന്‍ കാരണമായി. കാസര്‍കോട്ടെ അതിര്‍ത്തിപ്രദേശങ്ങളിലും വ്യാപകമായ രീതിയില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
Keywords: Rain, Kasaragod, Kanhangad, Ambalathara, Farming, Agriculture, Iriya, Gurupuram, Wind, Summer rain.