തരിശുനിലത്തൊരു പച്ചക്കറി സമൃദ്ധി
Mar 7, 2017, 11:36 IST
ചീമേനി: (www.kasargodvartha.com 07.03.2017) കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ നിഡുമ്പയില്‍ തരിശുസ്ഥലത്ത് പച്ചക്കറി കൃഷി ചെയ്ത് മാതൃകയാകുകയാണ് പി രാജന്‍. ഒന്നരയേക്കറോളം സ്ഥലത്ത് കയ്പ്പ, പയര്‍, വഴുതന, തുടങ്ങി വാഴ വരെി രാജന്റെ തരിശുഭൂമിയില്‍ വിളയുന്നു.
കാടു പിടിച്ചു കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കി കിളച്ചൊരുക്കിയാണ് കൃഷിക്ക് തുടക്കം കുറിച്ചത്. അത്യുല്‍പാദന ശേഷിയുള്ള ഹൈബ്രിഡ് വിത്തിനങ്ങളാണ് കൃഷിക്ക് വേണ്ടി തെരഞ്ഞെടുത്തത്. സ്വന്തമായി ഡയറി ഫാമുള്ള രാജന്‍ ചാണകവും ഗോമൂത്രവും തന്നെയാണ് പച്ചക്കറി കൃഷിക്ക് വളമാക്കുന്നത്. ജൈവകൃഷിയെന്ന് പറയുകയും രാസകീടനാശിനി വരെ ഉപയോഗിക്കുന്ന കാലത്താണ് രാജന്‍ വേറിട്ട മാതൃകയാകുന്നത്.
ചാണകവും പച്ചില വളവും ധാരാളം പ്രയോഗിച്ചപ്പോള്‍ തരിശു സ്ഥലം ബമ്പര്‍ വിളവാണ് നല്‍കിയത്. നിറയെ കായ്ച്ചുനില്‍ക്കുന്ന പയറും പാവലും നമ്മുടെ കണ്ണിന് കുളിരേകും. പച്ചക്കറി കൃഷിവികസന പദ്ധതിയിലെ തരിശുനില കൃഷി പദ്ധതിയാണ് കയ്യൂര്‍-ചീമേനി കൃഷിഭവന്‍ രാജനെ തിരഞ്ഞെടുത്തത്. പച്ചക്കറി വിളവെടുപ്പ് കയ്യൂര്‍-ചീമേനി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കയനി കുഞ്ഞിരാമന്‍ നിര്‍വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Vegitable, Farming, Agriculture, cheemeni, Kayyur, news, Top-Headlines, P Rajan