Agriculture | നിര്‍മാണ മേഖലയില്‍ മാത്രമല്ല ഊരാളുങ്കല്‍; ആട്, പശു, മീന്‍ വളര്‍ത്തല്‍, പച്ചക്കറി കൃഷി എന്നിവയിലും വിജയഗാഥ; പക്ഷി വളര്‍ത്തലിലും നേട്ടം
Apr 5, 2023, 17:51 IST
കുമ്പള: (www.kasargodvartha.com) റോഡ്, പാലം, കെട്ടിടങ്ങള്‍ തുടങ്ങി നിര്‍മാണ മേഖലയില്‍ മാത്രമല്ല ഊരാളുങ്കല്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. ആട്, പശു, മീന്‍ വളര്‍ത്തല്‍, പച്ചക്കറി കൃഷി എന്നിവയിലും വിജയഗാഥ രചിച്ച് മണ്ണിനെ പൊന്നാക്കി ഇടവേളകള്‍ ആനന്ദകരമാക്കുകയാണ് ഊരാളുങ്കല്‍ സൊസൈറ്റിയിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായാണ് കംപനി കുമ്പള കയ്യാറില്‍ ക്രഷര്‍ യൂനിറ്റ് ആരംഭിച്ചത്.
ഇവിടത്തെ കൃഷി കാഴ്ചകള്‍ ആരിലും ആനന്ദവും ഒപ്പം ആശ്ചര്യവും ജനിപ്പിക്കുന്നതാണ്. പാറനിറഞ്ഞ പ്രദേശത്ത് അധികാരികളുടെ മേല്‍നോട്ടത്തില്‍ തൊഴിലാളികളുടെ പരിപാലനത്തില്‍ വളരുന്ന വിളകളും പക്ഷി മൃഗാദികളും വേറിട്ട കാഴ്ചയാണ്. അന്നത്തിനും മറ്റുള്ള കാര്യങ്ങള്‍ക്കും എന്നും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികളുടെ ശീലത്തിന് ഒരു ബദല്‍ നിര്‍ദേശിക്കുകയാണ് ഊരാളുങ്കല്‍ സൊസൈറ്റിയിലെ ജീവനക്കാരും തൊഴിലാളികളും.
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കീഴില്‍ രണ്ട് വര്‍ഷം മുമ്പ് കയ്യാറിലെ ഡോണ്‍ ബോസ്കോ സ്കൂളിന് സമീപമാണ് ക്രഷര്‍ യൂനിറ്റ് ആരംഭിച്ചത്. ഇവിടെയാണ് പുതിയ കൃഷിപാഠം തീര്‍ത്തിരിക്കുന്നത്. ആരുടെയും മനം കവരുന്ന രീതിയിലാണ് ഇവിടത്തെ കൃഷി. കത്തുന്ന വേനലിലും കണ്ണിനും കരളിനും കുളിര് പകരുന്ന ജൈവികതയുടെ സങ്കേതമാണ് ഇപ്പോള്‍ ക്രഷര്‍ യൂനിറ്റും പരിസരവും.
കാട് മൂടി കിടന്നിരുന്ന പാറപ്രദേശത്താണ് ചെങ്കല്‍ പൊടിയുടെ സഹായത്തോടെ തൊഴിലാളികളും ജീവനക്കാരും പച്ചപ്പ് തീര്‍ത്തിരിക്കുന്നത്. കോളിഫ്ലവര്‍, കാപ്സികം, കാബജ്, കാരറ്റ്, ബീറ്റ്റൂട്, മുള്ളങ്കി തുടങ്ങിയ മറുനാടന്‍ ഇനങ്ങള്‍ക്കൊപ്പം പാവയ്ക്ക മുതല്‍ വെണ്ടയ്ക്ക വരെയുള്ള നാടന്‍ ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. ഇവയ്ക്കെല്ലാം വളക്കൂറ് പകരാന്‍ നാടന്‍ കോഴികളുടെയും, പക്ഷികളുടെയും, ആടുകളുടെയും, കന്നുകാലികളുടെയും കാഷ്ടവും ഉപയോഗിക്കുന്നു.
അടുക്കും ചിട്ടയോടെയുമുള്ള കൃഷി രീതികളാണ് ഇവിടുത്തെ കാഴ്ചകള്‍. യൂനിറ്റില്‍ വിവിധ സംസ്ഥാനക്കാരായ എഴുപതോളം തൊഴിലാളികള്‍ ഉണ്ടെങ്കിലും നേപാള്‍ സ്വദേശികള്‍ക്കാണ് കൃഷിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്കി യൂനിറ്റ് മാനജിംഗ് ഡയറക്ടര്‍ പ്രകാശന് വടകരയും ലീഡര്‍ രഞ്ജിത്ത് കോഴിക്കോടും എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്നുണ്ട്. കുമ്പള പഞ്ചായതിലെ കൃഷി ഭവന്റെ പിന്തുണയിലാണ് കൃഷി മുന്നോട്ട് പോകുന്നത്. ഫിഷറീസ് പ്രൊമോടറുടെ പ്രേരണയില്‍ അടുത്തിടെ മീന്‍ കൃഷിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
ഏഴോളം ചെറുകുളങ്ങളിലായി 2500 ഓളം വരാല് കുഞ്ഞുങ്ങളെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വളര്‍ത്തുന്നത്. കൂടാതെ വാഴക്കൃഷിയും തീറ്റപ്പുല്‍ കൃഷിയുമുണ്ട്. സ്വന്തം ആവശ്യങ്ങള്‍ക്കാണ് ഇവിടത്തെ കൃഷിയും മറ്റു കാര്യങ്ങളും ഉപയോഗിക്കുന്നത്. തൊഴിലാളികളുടെ ഇടവേളകള്‍ ആന്ദകരമാക്കുക എന്ന ലക്ഷ്യവും ഈ കൃഷിരീതിക്ക് പിന്നിലുണ്ട്. വിളകളില്‍ പലതും തൊഴിലാളികളുടെ വീടുകളിലേക്കും എത്തിക്കുന്നുണ്ട്. ഇവരുടെ വിശ്രമകേന്ദ്രം കൂടിയാണ് പൂന്തോട്ടത്തിന് സമാനമായ ഈ പച്ചക്കറിത്തോട്ടം. സ്വയം പര്യാപ്തതയുടെയും സംയോജിത കൃഷി രീതിയുടെയും മികച്ച പാഠമാണ് ഊരാളുങ്കല്‍ ഇവിടെ നല്‍കുന്നത്.

VIDEO UPLAODING....
Keywords: News, Kerala, Kasaragod, Kumbala, Agriculture, Vegitable, Animal, Fruits, Farming, Top-Headlines, Success story of Uralungal in agriculture sector too.
< !- START disable copy paste -->