city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ഥിരം സമിതി അധ്യക്ഷൻ വയലിൽ ഞാറ് നടുന്ന തിരക്കിൽ; ജനസേവനത്തിനൊപ്പം പാരമ്പര്യം കയ്യൊഴിയാതെ മാതൃക

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 22.06.2021) ഒരേകർ നെൽപാടത്ത്‌ വിരിപ്പ് കൃഷിക്കായി ഞാറ് നടുന്ന തിരക്കിലാണ് ബളാൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ടി അബ്ദുൽ ഖാദർ. നെൽകൃഷി അന്യം നിന്നുപോകുമ്പോഴും കുടുംബപരമായുള്ള നെൽവയലിൽ വർഷങ്ങളായി കൃഷി നടത്തി വരുന്നുണ്ട് ഇദ്ദേഹം. എന്നാൽ ജനപ്രധിനിധിയായി ഇരിക്കുമ്പോഴും അതിന് ഇക്കുറിയും കുറവ് വരുത്തിയില്ല.

പാരമ്പര്യ കൃഷി രീതികൾ പിന്തുടർന്നു വന്നിരുന്ന അബ്ദുൽ ഖാദർ അടുത്ത കാലത്താണ്‌ യന്ത്രം ഉപയോഗിച്ച് നിലം ഉഴുത് മറിച്ചു നെൽകൃഷി നടത്തുന്ന രീതിയിലേക്ക് തിരിഞ്ഞത്. എന്നാലും ഞാറ് നടുന്നതും വിള കൊയ്യുന്നതും പഴയ രീതിയിൽ തന്നെയാണ്.

സ്ഥിരം സമിതി അധ്യക്ഷൻ വയലിൽ ഞാറ് നടുന്ന തിരക്കിൽ; ജനസേവനത്തിനൊപ്പം പാരമ്പര്യം കയ്യൊഴിയാതെ മാതൃക

ശ്രേയസ് നെൽവിത്ത് ഉപയോഗിച്ചാണ്‌ ഇക്കുറി അബ്ദുൽ ഖാദർ കൃഷി ഇറക്കിയിരിക്കുന്നത്. ഞാറ്റടി തയ്യാറാക്കി നടുന്നതാണ് രീതി. ഒരു കാലത്ത്‌ ഹെക്ടെർ കണക്കിന് നെൽ വയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ വർഷങ്ങളായി സ്ഥിരം നെൽ കൃഷി ചെയ്യുന്ന ഏക കർഷകൻ കൂടിയാണ്

അബ്ദുൽ ഖാദർ. സഹായത്തിനു മകൻ ഹൈദരും കൂടെ ഉണ്ടാകും. ഇത്തവണ കോവിഡ് മൂലം തൊഴിലാളികളെ ലഭ്യമല്ലാത്തതിനാൽ പ്രതിസന്ധിയുണ്ടെന്ന് അബ്ദുൽ ഖാദർ പറയുന്നു.

പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്റെ ഇത്തവണത്തെ നെൽകൃഷി, വയലിൽ ഇറങ്ങി ഞാറ് നട്ടു കൊണ്ട് പ്രസിഡന്റ് രാജു കട്ടക്കയം.ഉദ്‌ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ, വൈസ് പ്രസിഡന്റ് എം രാധാമണി, കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.


Keywords:  Kerala, News, Kasaragod, Vellarikundu, Balal, Panchayath-Member, Farmer, Farming, Agriculture, Standing Committee Chairman busy planting saplings in field; Model without abandoning tradition with public service.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia