മേല്‍ത്തരം അരി പ്രതിവര്‍ഷം 20 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി സ്വകാര്യ മില്ലുകാര്‍ അട്ടിമറിച്ചു; കാലവര്‍ഷമെത്തുന്നതോടെ അരിവില വീണ്ടും ഉയരുമെന്ന് സൂചന
May 15, 2017, 17:29 IST
തിരുവനന്തപുരം: (www.kasargodvartha.com 15/05/2017) മേല്‍ത്തരം അരി പ്രതിവര്‍ഷം 20 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു സര്‍ക്കാര്‍ ആരംഭിക്കാനിരുന്ന അരി മില്‍ പദ്ധതി ഭക്ഷ്യസിവില്‍ സപ്ലൈസ്, ധനവകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വകാര്യ മില്ലുകാര്‍ അട്ടിമറിച്ചു. അരിവില പകുതിയിലേറെ താഴുമെന്നതിനാല്‍ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാര്‍ പദ്ധതി സ്വകാര്യ മില്ലുടമകള്‍ അട്ടിമറിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ട്.
അതേസമയം കാലവര്‍ഷമെത്തുന്നതോടെ അരിവില വീണ്ടും ഉയരുമെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ നല്കുന്ന മേല്‍ത്തരം നെല്ല് അരിയാക്കി സ്വകാര്യ മില്ലുകാര്‍ സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുകയാണ് പതിവ് എങ്കിലും നിലവില്‍ കര്‍ഷകരില്‍നിന്നു സര്‍ക്കാര്‍ നേരിട്ടു സംഭരിക്കുന്ന നെല്ല് അരിയാക്കാന്‍ സ്വകാര്യ മില്ലുകളിലാണ് ഏല്പിക്കുന്നത്. ഇതിന് മുമ്പ് അരിവില 50 രൂപ കടന്നപ്പോള്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എല്ലാ ജില്ലയിലും മില്‍ തുടങ്ങാന്‍ പദ്ധതിയിടുകയായിരുന്നു.
ഇതിനാവശ്യമായ ഭൂമി സിവില്‍ സപ്ലൈസ് കോര്പറേഷന് എല്ലാ ജില്ലയിലുമുണ്ടെങ്കിലും അതെല്ലാം കാടുപിടിച്ചു വെറുതേകിടക്കുന്ന അവസ്ഥയിലാണ്. കൃഷി വകുപ്പില്‍നിന്നു ഡെപ്യൂട്ടേഷനിലെത്തുന്ന പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍ നെല്ലുസംഭരണത്തിന്റെ പേരില്‍ സര്‍ക്കാരിനെയും ജനങ്ങളെയും ഒരുപോലെ വഞ്ചിക്കുകയാണെന്ന കാര്യവും വിലയിരുത്തേണ്ടിയിരിക്കുന്നു.
കര്‍ഷകരെ സഹായിക്കാന്‍ ബാധ്യസ്ഥരായ ചില പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാരാണ് ഇതിനു കൂട്ടുനില്‍ക്കുന്നതെന്ന് മാത്രമല്ല, സമ്മര്‍ദത്തെത്തുടര്‍ന്ന് ഇത്തവണ 10 മുതല്‍ 15 കിലോ വരെ കിഴിവു നല്‍കിയാണ് കര്‍ഷകര്‍ നെല്ല് വിറ്റത്. നെല്ല് നല്കിയ വകയില്‍ 384 കോടി രൂപ കര്‍ഷകര്‍ക്കു സര്‍ക്കാര്‍ നല്‍കാനുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Rain, Rice, Price, District, cash, UDF, Agriculture, farmer, Civil Supplies, Mill, Paddy Marketing, Report, Increase.