city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേനല്‍ മഴ; കൊട്ടാരക്കര മേഖലയില്‍ കനത്ത കൃഷി നാശം, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

എഴുകോണ്‍: (www.kasargodvartha.com) വേനല്‍ മഴയെ തുടര്‍ന്ന് കൊട്ടാരക്കര മേഖലയിലെ വിവിധ ഗ്രാമ പഞ്ചായതുകളില്‍ കനത്ത കൃഷി നാശം. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. 1,5000ലധികം കുലച്ച വാഴകളാണ് നശിച്ചത്. ഹെക്ടര്‍ കണക്കിന് പച്ചക്കറി കൃഷിയും നശിച്ചു.

എഴുകോണില്‍ 5,000 കുല വാഴകളും കരീപ്രയില്‍ 4,000 വാഴകളും കാറ്റില്‍ ഒടിഞ്ഞു വീണു. കാക്കകോട്ടൂര്‍, വാളായിക്കോട്, മൂഴിയില്‍ ഏലാകളിലാണ് കൂടുതല്‍ നഷ്ടം. ഇടയ്ക്കിടം, നെടുമണ്‍ കാവ്, ഉളകോട് ഏലാകളിലാണ് കൂടുതല്‍ നഷ്ടം.

File Photo:
വേനല്‍ മഴ; കൊട്ടാരക്കര മേഖലയില്‍ കനത്ത കൃഷി നാശം, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

വാക്കനാട് കുന്നുംവട്ടം ഏലായിലെ ഒരു ഹെക്ടറില്‍ ഉണ്ടായിരുന്ന പയറും മറ്റ് പച്ചക്കറികളും ഇടയ്ക്കിടം മേഖലയില്‍ ഒരേകര്‍ പാവലും പടവലവും നശിച്ചു. കൊട്ടാരക്കരയില്‍ ആയിരത്തോളം വാഴയും രണ്ട് ഹെക്ടര്‍ പച്ചക്കറിയും പൂയപ്പള്ളിയില്‍ 2,500 വാഴയും ഒരേകര്‍ പച്ചക്കറിയുമാണ് നശിച്ചത്. നെടുവത്തൂരില്‍ വെറ്റില കൃഷിയും നശിച്ചു.

Keywords: News, Kerala, Top-Headlines, Rain, Agriculture, Kottarakkara, Rain; Damage to agriculture in Kottarakkara region. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia