ഒരുക്കങ്ങൾ പൂർത്തിയായി; തൃക്കരിപ്പൂരിൽ വിത്തുൽസവം ഏപ്രിൽ 10, 11 തീയ്യതികളിൽ
Apr 9, 2021, 19:13 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 09.04.2021) ജൈവഭൂമി നാച്വറൽ ഫാർമേർസ് സൊസൈറ്റിയുടെയും പയ്യന്നൂർ കോളജ് എൻ എസ് എസ് യൂണിറ്റ് 11ന്റെയും സഹകരണത്തോടെ ഏപ്രിൽ 10, 11 തീയ്യതികളിൽ തൃക്കരിപ്പൂർ കൂലേരി ജി എൽ പി സ്കൂളിൽ വെച്ച് വിത്തുൽസവം സംഘടിപ്പിക്കും.
ജൈവകൃഷിയും നല്ല ഭക്ഷണവും പ്രോത്സാഹിപ്പിക്കുക, തനത് വിത്തുകളും ഭക്ഷ്യ - ജൈവവൈവിധ്യവും നാട്ടുഭക്ഷണവും സംരക്ഷിക്കാനുള്ള ബോധവൽക്കരണം എന്നിവയാണ് വിത്തുൽസവത്തിന്റെ ലക്ഷ്യം.

ഇരുപതിനം കാച്ചിലുകൾ, പന്ത്രണ്ടിനം മധുരക്കിഴങ്ങ്, ഇരുപതിനം മഞ്ഞൾ, കരിയിഞ്ചി, മാരൻ ഇഞ്ചി, മരുന്നിഞ്ചി, വിവിധയിനം ചേമ്പുകൾ, ഗജേന്ദ്ര ചേന, നെയ് ചേന, വിവിധ കൂവ ഇനങ്ങൾ, പച്ചക്കറി വിത്തുകൾ, ഔഷധ സസ്യങ്ങൾ, പ്ലാവ്, മാവ്, പപ്പായ, വാഴ നടീൽ വസ്തുക്കൾ, ജൈവോൽപന്നങ്ങൾ, ചെറുധാന്യങ്ങൾ, 40 ഇനം നാടൻ നെൽ വിത്തുകൾ, നാടൻ കുത്തരി, ഔഷധ - സുഗന്ധ അരി വൈവിധ്യം തുടങ്ങിയവയുടെ പ്രദർശനവും വില്പനയും വിത്തുൽസവത്തിലെ വിത്തുപുരയിലുണ്ടാകും.
ചക്കപ്പായസം, ചക്കവരട്ടി തുടങ്ങി ചക്ക വിഭവങ്ങളുടെ ഫുഡ് കോർട്, മൂവാണ്ടൻ മാമ്പഴം, മാങ്ങ വിഭവങ്ങൾ തുടങ്ങിയ രുചിവൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയായിരിക്കും വിത്തുൽസവത്തിൽ. ഏപ്രിൽ 10 ശനിയാഴ്ച തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ എൻ സുകുമാരൻ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളായ ഇ എം ആനന്ദവല്ലി, വി കെ ബാവ, ഇ ശശി, കെ വി കാർത്ത്യായനി, പയ്യന്നൂർ കോളജ് പ്രിൻസിപൽ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, പി പി കെ പൊതുവാൾ, ടി പി പത്മനാഭൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേരും.
കർഷക സംഗമത്തിൽ വിത്തും സംസ്കാരവും എന്ന വിഷയത്തിൽ ടി പി പത്മനാഭൻ മാസ്റ്റർ പ്രഭാഷണം നടത്തും. തുടർന്ന് ജൈവകർഷകൻ കുര്യാച്ചൻ തെരുവം കുന്നേൽ രാജഗിരി കൃഷി അനുഭവങ്ങൾ പങ്കുവെച്ച് കർഷകരുമായി സംവദിക്കും. തൃക്കരിപ്പൂർ കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, ഡോ. ഇ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിക്കും.
തുടർന്ന് വിത്ത് കൈമാറ്റം നടക്കും. ഹരിത കഷായം, കീട വിരട്ടി എന്നിങ്ങനെ വിവിധ ജൈവവളക്കൂട്ട് നിർമാണ പരിശീലനവും ഉണ്ടാകും. പിന്നീട് ശ്രുതി പി ബേഡകം അവതരിപ്പിക്കുന്ന തുളുപ്പാട്ടും, പയ്യന്നൂർ കോളജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന നാടൻ പാട്ടും അരങ്ങേറും.
ഏപ്രിൽ 11 ഞായറാഴ്ച വൈകുന്നേരം ഫോക്‌ലോർ അകാദമി അവാർഡ് ജേതാവ് വെളുത്തൻ പനയാർകുന്ന് അവതരിപ്പിക്കുന്ന വിത്തുപാട്ടും തുടിപ്പാട്ടും. ഫോക്ലാന്റ് ചെയർമാൻ ഡോ. വി ജയരാജൻ ആമുഖ ഭാഷണം നടത്തും.
5 മണിക്ക് കേരള ഫോക് ലോർ അകാദമിയുടെ സഹകരണത്തോടെ വിജേഷ് പണിക്കർ പാണപ്പുഴയും സംഘവും അവതരിപ്പിക്കുന്ന കോതാമൂരിയാട്ടം അരങ്ങേറും. പയ്യന്നൂർ കോളേജ് അധ്യാപകൻ ഡോ. പത്മനാഭൻ കാവുമ്പായി ആമുഖ ഭാഷണം നടത്തും.
സംഘാടകസമിതി യോഗത്തിൽ ഡോ. രതീഷ് നാരായണൻ, പി പി രാജൻ, എൻ സുകുമാരൻ, വി കെ ചന്ദ്രൻ, ആനന്ദ് പേക്കടം, കെ വി കൃഷ്ണപ്രസാദ്, വി വി സുരേഷ്, ഹരീഷ് കോടിയത്ത്, ജിഷ്ണു കരിവെളളൂർ, രാഗേഷ് തീർത്ഥംകര എന്നിവർ സംസാരിച്ചു.
വിത്തുൽസവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പയ്യന്നൂർ കോളേജ് എൻ എസ് എസ് യൂണിറ്റ് 11 ലെ വളണ്ടിയർമാർ തൃക്കരിപ്പൂർ, പടന്ന, പിലിക്കോട്, വലിയപറമ്പ് പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ ഫ്ലാഷ് മോബും മൈമും അവതരിപ്പിച്ചു. രേവതി രവീന്ദ്രൻ, ജിഷ്ണു കെ വി, വൈദേഹി, സാന്ദ്ര, അനന്യ, ജിഷ്ണു കരിവെള്ളൂർ എന്നിവർ നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, Trikaripur, Farmer, Farming, Agriculture, Festival, Students, School, Programme, Preparations are complete; Seed Festival at Thrikkarippur on April 10 and 11.
< !- START disable copy paste -->