city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് വിദഗ്ധരും കര്‍ഷകരും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: (www.kasargodvartha.com 30.03.2017) ഗവേഷണ ഫലങ്ങള്‍ ലാബുകളിലും ക്ലാസുകളിലും മാത്രമായി ഒതുങ്ങാന്‍ പാടില്ലെന്നും കാര്‍ഷികമേഖലയുടെ പുരോഗതിക്കും കര്‍ഷകര്‍ക്കും ഗുണകരമാംവിധം വിനിമയം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷിമേഖല ശക്തമാകാന്‍ കര്‍ഷകരും കാര്‍ഷിക ഗവേഷകരും ഈ രംഗത്ത് പഠിക്കുന്ന യുവസമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കാര്‍ഷികവൃത്തി ഒരു സംസ്‌കാരവും നമ്മുടെ സമ്പദ്ഘടനയില്‍ അഭേദ്യബന്ധം പുലര്‍ത്തുന്നതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പടന്നക്കാട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അതിഥി മന്ദിരം, ട്രെയിനീസ് ഹോസ്റ്റല്‍, പി ജി ബ്ലോക്ക് രണ്ടാം ഘട്ടം, കീടനാശിനി പരിശോധനാ ലാബ്, മൈക്രോ ബയോളജി ലാബ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് വിദഗ്ധരും കര്‍ഷകരും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി

നെല്‍കൃഷി വര്‍ധിപ്പിക്കുന്നതിന് ഗൗരവമായ ചിന്ത അനിവാര്യമാണ്. കീടശല്യം കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമായി മുന്നിലുണ്ട്. ആദായകരമായ മേഖലയായും വരുമാനദായക പദ്ധതിയായും കൃഷിയെ മാറ്റിയെടുക്കാനായാല്‍ യുവതലമുറ കൂടുതലായും ഈ രംഗത്തേക്ക് കടന്നുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവേഷകര്‍ ഈ രീതിയില്‍ ചിന്തിക്കേണ്ടതുണ്ട്.


കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് വിദഗ്ധരും കര്‍ഷകരും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി

ഹരിതകേരളം പദ്ധതി വിജയിപ്പിക്കാന്‍ കാര്‍ഷിക മേഖലയുടെ കൂട്ടായ്മ വേണം. മണ്ണും ജലസ്രോതസ്സും സംരക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തനത് ഇനങ്ങള്‍ സംരക്ഷിക്കാന്‍ 3.30 കോടി രൂപയും ഗുണമേന്മയുളള വിത്തുല്‍പ്പാദിപ്പിക്കാന്‍ 21 കോടി രൂപയും ബജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് ജൈവകൃഷി സെമിനാര്‍ നടന്നു.

ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സംരക്ഷിത കൃഷി യൂണിറ്റിന്റെ തറക്കല്ലിടല്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറും സ്റ്റാര്‍ട്ടപ്പ് മിഷന്‍, ജൈവ പച്ചക്കറി കൃഷി സെമിനാര്‍ എന്നിവ പി കരുണാകരന്‍ എം പി യും ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം എം നാരായണന്‍, നീലേശ്വരം നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ എ കെ കുഞ്ഞികൃഷ്ണന്‍, കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. എ അനില്‍ കുമാര്‍, ഫിസിക്കല്‍ പ്ലാന്റ് ഡയറക്ടര്‍ ഡോ. വി ആര്‍ രാമചന്ദ്രന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. കൃഷ്ണകുമാര്‍, മുന്‍ എം എല്‍ എമാരായ കെ പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, എം നാരായണന്‍, കെ പി കുഞ്ഞിക്കണ്ണന്‍, വിവിധ സംഘടനാ പ്രതിനിധികളായ പി വി മൈക്കിള്‍, രാജു അരയി, തോമസ് ജോസഫ്, അഡ്വ. സി വി ദാമോദരന്‍, എം കുഞ്ഞിരാമന്‍ നായര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി ജ്യോതിബസു എന്നിവര്‍ സംസാരിച്ചു. എം രാജഗോപാലന്‍ എം എല്‍ എ സ്വാഗതവും അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.

കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് വിദഗ്ധരും കര്‍ഷകരും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി

കാര്‍ഷിക സര്‍വ്വകലാശാലയില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കി നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പടന്നക്കാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ സംരക്ഷിത കൃഷി യൂണിറ്റിന് തറക്കല്ലിട്ട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പടന്നക്കാട് അംഗീകരിച്ചിട്ടുളള 60 തസ്തികകളില്‍ 12 തസ്തികകളിലാണ് ഇന്ന് ഉദ്യോഗസ്ഥരുളളത്. അതായത് അഞ്ചിലൊന്ന് മാത്രം. ഇത് മാറ്റിയെടുക്കും. ഉടനടി സ്ഥലംമാറ്റമെന്ന അവസ്ഥ ഉണ്ടാകില്ല. മഞ്ചേശ്വരം കേന്ദ്രത്തെ കാര്‍ഷിക പരിശീലന കേന്ദ്രമാക്കി മാറ്റുന്നതാണ്. വടക്കന്‍ കേരളത്തില്‍ തൊഴില്‍ ചെയ്യാന്‍ ഇച്ഛാശക്തിയുളള ഉദ്യോഗസ്ഥസമൂഹമുണ്ടാകണമെന്നും കാര്‍ഷിക വിദഗ്ധര്‍ പ്രഭാഷകരും കാഴ്ചക്കാരുമാകാതെ നേതൃപരമായ പങ്ക് വഹിക്കുന്നവരാകണമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് വിദഗ്ധരും കര്‍ഷകരും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Agriculture, Kasaragod, Pinarayi-Vijayan, Inauguration, Lab, Farmers, Trainees hostel, Seminar, E Chandrashekharan, P.Karunakaran, Pinarayi Vijayan on agricultural sector.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia