Paddy Cultivation | പാടശേഖരങ്ങളില്‍ രോഗബാധ; കീടങ്ങളെ നശിപ്പിക്കാന്‍ മരുന്നടിച്ചിട്ടും ഫലമില്ല, കര്‍ഷകര്‍ ആശങ്കയില്‍
പാലക്കാട്: (www.kasargodvartha.com) ജില്ലയിലെ പാടശേഖരങ്ങളില്‍ ഓല കരിച്ചില്ലും ചിലന്തി മണ്ഡരിയും പടരുന്നതോടെ ആശങ്കയില്‍ കര്‍ഷകര്‍. കീടങ്ങളെ നശിപ്പിക്കാന്‍ മരുന്നടിച്ചിട്ടും ഫലമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മഴമാറി, വെയിലുറച്ചതോടെ പാലക്കാട്ടെ ചില പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ക്ക് രോഗബാധ. ഓലകരിയുന്നതാണ് പ്രധാന പ്രശ്നം.
കതിരിട്ട് തുടങ്ങുന്ന പാടത്ത് ഉള്‍പെടെ ഓല കരിയുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. വെള്ളത്തിലൂടെ പകരുന്ന സാന്തോമൊണാസ് ഒറൈസേയെന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നത്. ചില പ്രദേശങ്ങളില്‍ ചിലന്തി മണ്ഡരിയും വ്യാപിക്കുന്നുണ്ട്.
അധ്വാനം മുഴുവന്‍ പാഴായി പോകുമോയെന്നാണ് കര്‍ഷകരുടെ ആശങ്ക. കഴിഞ്ഞ വര്‍ഷമാണ് ജില്ലയില്‍ ആദ്യമായി ചിലന്തി മണ്ഡരി റിപോര്‍ട് ചെയ്തത്. രോഗത്തെ പ്രതിരോധിക്കാന്‍ വിദഗ്ധ പഠനം വേണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്.
Keywords: Palakkad, News, Kerala, Farmer, Farming, Agriculture, Top-Headlines, Palakkad: Farmers worried about paddy cultivation.