സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കും: മന്ത്രി പി തിലോത്തമന്
Feb 10, 2018, 10:15 IST
പാലക്കാട്: (www.kasargodvartha.com 10.02.2018) സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സഹകരണ സംഘങ്ങള്‍ വഴി നെല്ല് നേരിട്ട് സംഭരിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന് പറഞ്ഞു. രണ്ടാം വിള നെല്ല് സംഭരിക്കുന്നതിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ജില്ലാ കലക്റ്ററേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നെല്ല് സംഭരണത്തില്‍ കര്‍ഷകരും മില്ലുടമകളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശ്വാശത മാര്‍ഗം നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കുന്നതാണ്. ഇക്കാര്യം പഠിക്കുന്നതിനായി മിനി ആന്റണി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിച്ച് അരിയാക്കി സപ്ലൈകോ വഴി വിതരണം ചെയ്യുന്നതാണോ സഹകരണ സംഘങ്ങള്‍ സംഭരിച്ച് സപ്ലൈകോ അരിയാക്കി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതാണോ നല്ലതെന്ന് കമ്മിറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയാല്‍ ഉടനടി പണം കൈമാറാനാകും.
രാജ്യത്ത് നെല്‍ കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ താങ്ങുവില നല്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇതിന്റെ പൂര്‍ണ്ണമായ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഒരുമണി നെല്ല് പോലും നശിക്കാതെ കുറ്റമറ്റ രീതിയില്‍ നെല്ല് സംഭരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കെ വി വിജയദാസ് എംഎല്‍എ, ജില്ലാ കലക്റ്റര്‍ ഡോ. പി സുരേഷ് ബാബു, സിവില്‍ സപ്ലൈസ് - കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, മില്ലുടമകള്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Agriculture, Minister, News, Palakkad, Paddy, P thilothaman, Farmers, Paddy will be collected through co-operative society: P Thilothaman