വിത്തും വളവും പെന്‍ഷനുമില്ല കര്‍ഷകര്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചിനൊരുങ്ങുന്നു
Oct 5, 2016, 12:00 IST
ഉദുമ: (www.kasargodvartha.com 05/10/2016) വിത്തും വളവും പെന്‍ഷനും ലഭിക്കാതായതൊടെ കര്‍ഷകര്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചിനൊരുങ്ങുന്നു. ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് കര്‍ഷകര്‍ ഏഴിനു മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘം ഉദുമാ ഏരിയാ പ്രസിഡണ്ട് കെ വി ബാലകൃഷ്ണന്‍ അറിയിച്ചു.
സര്‍ക്കാര്‍ നല്‍കി വരുന്ന കാര്‍ഷിക ആനുകുല്യങ്ങള്‍ കൃത്യമായി എത്തിച്ചു കൊടുക്കാന്‍ പഞ്ചായത്തിനു അസാദ്ധ്യമായ സാഹചര്യത്തില്‍ അധികൃതരുടെ കണ്ണു തുറപ്പിക്കാനാണ് സമരമെന്ന് കെ വി ബാലകൃഷ്ണന്‍ പറഞ്ഞു. പള്ളിക്കര, ചെമനാട് അടക്കമുള്ള സമിപ പഞ്ചായത്തുകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു വളത്തിന്റെ വിതരണം പുര്‍ത്തികരിച്ചിട്ടും ഉദുമ ഇനിയും ഗ്രാമസഭകള്‍ ചേര്‍ന്നും, ഉപഭോക്താക്കളെ കണ്ടെത്തിയും വിതരണത്തിന് സജ്ജരായിട്ടില്ല.
കൂടാതെ ഓണത്തിനു ലഭിക്കേണ്ടുന്ന ആശ്രയക്ഷേമ പെന്‍ഷനുകള്‍ ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. ആവശ്യമായി വന്നാല്‍ സി പി എമ്മി ന്റെ കുടി പിന്തുണയോടെ കര്‍ഷക സമരം ശക്തിപ്പെടുത്തുമെന്നും കെ വി ബാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.
രാവിലെ പത്തിന് പാലക്കുന്ന് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മാര്‍ച്ചില്‍ കര്‍ഷക സംഘത്തിന്റെ ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കുമെന്ന് ഏരിയാ പ്രസിഡന്റ് കെ വി ബാല കൃഷ്ണന്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Uduma, Pension, CPM, Agriculture, Seed, Farmers, KV Balakrishnan, Government, Strike, March, KV Balakrishnan.