ഇരപിടിയന്‍ ചെടികളെ കാണണ്ടേ? കനകക്കുന്നിലേക്കു വരൂ
Jan 13, 2019, 15:52 IST
തിരുവനന്തപുരം: (www.kasargodvartha.com 13.01.2019) സസ്യലോകത്തെ അത്ഭുതമായ ഇരപിടിയന്‍ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കനകക്കുന്നിലെ വസന്തോത്സവ നഗരിയിലേക്കു വരൂ. ചെറുകീടങ്ങളെ ആകര്‍ഷിച്ചു ഭക്ഷണമാക്കുന്ന നെപ്പന്തസ് വിഭാഗത്തില്‍പ്പെട്ട കീടഭോജിസസ്യങ്ങളെ നേരില്‍കാണാം. കൊതുകിനെയും വണ്ടിനെയുമൊക്കെ കുടംപോലുള്ള പിറ്റ്ചര്‍ എന്ന കെണിയില്‍ വീഴ്ത്തി വിഴുങ്ങുന്ന നെപ്പന്തസ് ചെടികള്‍ വസന്തോത്സവത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.
പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിലാണ് കീടഭോജി സസ്യങ്ങളുടെ പ്രദര്‍ശനം. നെപ്പന്തസ് ചെടികളുടെ രണ്ട് ഇനങ്ങളാണ് വസന്തോത്സവത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. ലോകത്തെ ഇരപിടിയന്‍ സസ്യങ്ങളിലെ പ്രധാന ഇനത്തിലൊന്നാണ് നെപ്പന്തസ് ചെടികള്‍. ഇലയുടെ അഗ്രത്തില്‍ മധ്യഭാഗത്തുനിന്ന് ഊര്‍ന്നിറങ്ങി കിടക്കുന്ന സഞ്ചിയുടെ ആകൃതിയില്‍ രൂപപ്പെട്ടിരിക്കുന്ന പിറ്റ്ചറിലേക്കു പ്രാണികളെ ആകര്‍ഷിച്ചാണു കെണിയില്‍പ്പെടുത്തുന്നത്. സഞ്ചിയുടെ ഉള്‍ഭാഗം മെഴുകുരൂപത്തിലുള്ളതായതിനാല്‍ കെണിയില്‍പ്പെട്ടുപോകുന്ന ഇരകള്‍ക്ക് രക്ഷപ്പെടുക പ്രയാസം. സഞ്ചിക്കുള്ളില്‍ സ്രവിപ്പിക്കുന്ന ദഹനരസങ്ങളുപയോഗിച്ച് ഇരയെ ദഹിപ്പിച്ച് ആഹാരമാക്കി ഭക്ഷിക്കും.
ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കനകക്കുന്ന് കൊട്ടാരത്തിനോടു ചേര്‍ന്നു തയാറാക്കിയിട്ടുള്ള ഓര്‍ക്കിഡുകളുടെ അതിമനോഹര സ്റ്റാളിനുള്ളിലാണ് നെപ്പന്തസ് ചെടികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പാലോട് ഗാര്‍ഡനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന 45 ഓളം ഇനം ഇരപിടിയന്‍ ചെടികളുടെ ശേഖരമുണ്ടെന്ന് ഇവിടുത്തെ ശാസ്ത്രജ്ഞനായ ഡോ. എന്‍. മോഹന്‍ദാസ് പറഞ്ഞു. പ്രത്യേക പരിചരണം ആവശ്യമുള്ളതിനാല്‍ വസന്തോത്സവ നഗരിയിലേക്ക് എല്ലാ ഇനങ്ങളേയും എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സസ്യലോകത്തെ ഈ അത്ഭുതച്ചെടികളെ നേരില്‍ക്കാണാന്‍ താത്പര്യമുള്ളവര്‍ക്ക് പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാം. ദിവസവും പകല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കു സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Thiruvananthapuram, Top-Headlines, Agriculture, Nepenthes plant Exhibition in Kanakakkunnu
< !- START disable copy paste -->