നമ്പ്യാര്‍ക്കാല്‍ അണക്കെട്ട്: 5.48 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരം
Jan 5, 2012, 15:44 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍പ്പെടുന്ന പുതുക്കൈ ഗ്രാമത്തിന്റെ വികസനക്കുതിപ്പിന് തുടക്കം കുറിക്കുന്ന പടന്നക്കാടിനടുത്ത നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിന് 5.48 കോടി രൂപയുടെ ടെണ്ടറിന് ജലവിഭവ വകുപ്പ് മന്ത്രി അംഗീകാരം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും.
2009 ല്‍ 4.35 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. ഇപ്പോള്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ 26 ശതമാനം അധിക തുകയ്ക്കാണ് ടെണ്ടര്‍ അനുവദിച്ചത്. നവംബര്‍ 24 ന് നടന്ന ടെണ്ടര്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഇപ്പോള്‍ പുതിയ ടെണ്ടറിന് മന്ത്രി അംഗീകാരം നല്‍കിയത്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണക്കാലത്ത് നബാര്‍ഡ് വായ്പയിലാണ് നമ്പ്യാര്‍ക്കാല്‍ അണക്കെട്ട് ഉള്‍പ്പെടുത്തിയിരുന്നത്. ടെണ്ടര്‍ കമ്മിറ്റിയുടെ യോഗം നീണ്ടുപോയതും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടും നടപടികള്‍ നീണ്ടുപോയത്. തിരഞ്ഞെടുപ്പിന് ശേ ഷം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നടത്തിയ മാരത്തോണ്‍ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിക്ക് ഏറ്റവുമൊടുവില്‍ അംഗീകാരം ലഭിക്കാന്‍ സഹായിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് തന്നെ ക്യാമ്പ് ചെയ്ത് മന്ത്രിയും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടാണ് പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കിയത്. അണക്കെട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ അരയി, മോനാച്ച, ഉപ്പിലിക്കൈ, മധുരങ്കൈ പ്രദേശങ്ങളില്‍ പരന്ന് കിടക്കുന്ന ആയിരത്തിലേറെ ഏക്കര്‍ സ്ഥലത്തെ വയലുകളില്‍ ഉപ്പ് വെള്ളം കയറുന്നത് തടയാന്‍ കഴിയും. ബങ്കളത്ത് നിന്ന് നേരെ പടന്നക്കാട് ദേശീയപാതയിലേക്ക് റോഡ് ഗതാഗതം തുറന്ന് കിട്ടാനും ഈ പദ്ധതി ഉപകരിക്കും.
നഗരസഭയുടെ കിഴക്കന്‍ പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള അഭിലാഷമാണ് ഈ പദ്ധതിയിലൂടെ പൂവണിയുന്നത്.
നഗരസഭയുടെ കിഴക്കന്‍ പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള അഭിലാഷമാണ് ഈ പദ്ധതിയിലൂടെ പൂവണിയുന്നത്.
Keywords: nambiarkal-Dam, padnekad, Kanhangad, Kasaragod