city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോളിയോ വിരുദ്ധ പ്രചരണത്തിന് അരവിന്ദ മിശ്രക്ക് താങ്ങായി കൃഷി മന്ത്രി

കാസര്‍കോട്: (www.kasargodvartha.com 19.07.2014) തളര്‍ന്ന ശരീരവും ഉറച്ച മനസുമായി അരവിന്ദകുമാര്‍ മിശ്ര നടത്തുന്ന പോളിയോ സന്ദേശയാത്രയ്ക്ക് കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്റെ വക നാലു ചക്ര സ്‌കൂട്ടര്‍. പോളിയോനിര്‍മ്മാര്‍ജ്ജന സന്ദേശവുമായി ബീഹാര്‍ പാട്‌നാ സ്വദേശിയായ അരവിന്ദകുമാര്‍ സഞ്ചരിച്ചിരുന്നത് കൈകൊണ്ട് ഉരുട്ടി നീക്കാവുന്ന മുച്ചക്ര സൈക്കിളായിരുന്നു. ഉയര്‍ന്ന സ്ഥലങ്ങളില്‍ ഈ മുച്ചക്ര വാഹനംകൊണ്ട് പോകാന്‍ വളരെ പ്രയാസപെടുകയായിരുന്നു മിശ്ര.

കാലുകള്‍ പൂര്‍ണ്ണമായി തളര്‍ന്നിട്ടുള്ള ഈ 38 കാരന്‍ ഒറിസ്സയിലെ പുരിയില്‍ നിന്നു പുറപ്പെട്ട് ചത്തീസ്ഗഡ്, ആന്ധ്ര, തമിഴ്‌നാട്, പോണ്ടിച്ചേരി വഴി കേരളത്തില്‍ എത്തിയതാണ്. കഴിഞ്ഞാഴ്ച കണ്ണൂരില്‍ കൃഷി വകുപ്പ് മന്ത്രിയുടെ പാനൂരിലുള്ള വീട്ടില്‍ എത്തിയ മിശ്ര മന്ത്രിയെ നേരിട്ട് കണ്ട് ആശയവിനിമയം നടത്തുകയായിരുന്നു. മുച്ചക്ര വാഹനത്തില്‍ യാത്ര ചെയ്യാനുള്ള പരിമിതി മനസിലാക്കിയ മന്ത്രി കെ.പി.മോഹനന്‍ മിശ്രയക്ക് അവിടെ വെച്ചു തന്നെ നാലു ചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

അരവിന്ദ മിശ്രയുടെ ഒറ്റയാള്‍ പോളിയോ നിര്‍മ്മാര്‍ജ്ജന സന്ദേശ യാത്ര ഇന്നലെ കാസര്‍കോട് എത്തിയിരുന്നു. കളക്‌ട്രേറ്റില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ കാണാന്‍ മിശ്ര വീണ്ടും എത്തിയിരുന്നു. യാത്രയില്‍ മതിപ്പ് പ്രകടിപ്പിച്ച മന്ത്രി അദ്ദേഹത്തിനു നാലു ചക്ര വഹനം ലഭ്യമാക്കിക്കൊണ്ടുള്ള രേഖ കൈമാറി. അടുത്താഴ്ച മിശ്രയ്ക്ക് നാലുചക്ര സ്‌കൂട്ടര്‍ ലഭിക്കും. അരവിന്ദമിശ്ര ഇന്ത്യയുടെ വിവധ സംസ്ഥാനങ്ങളിലായി മൂന്നു ദീര്‍ഘദൂര യാത്രകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. 2007 ല്‍ തിരുപ്പതി-ചെന്നൈ, ബീഹാര്‍-ജാര്‍ഖണ്ഡ് എന്നീ യാത്രകള്‍ നടത്തിയിട്ടുണ്ട്. നാലുചക്ര വാഹനം ലഭിക്കുന്നതോടെ ഇനിയും യാത്രകള്‍ തുടരുമെന്നും പോളിയോക്കെതിരെയുള്ള സന്ദേശം പരമാവധി പ്രദേശത്ത് എത്തിക്കാന്‍ ശ്രമിക്കുമെന്നാണ് ഈ സാമ്പത്തിക ശാസ്ത്ര ബിരുദദാരി പറയുന്നത.്

പോളിയോ വിരുദ്ധ പ്രചരണത്തിന് അരവിന്ദ മിശ്രക്ക് താങ്ങായി കൃഷി മന്ത്രി



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  ഇസ്രായേലിന് ഒബാമയുടെ മുന്നറിയിപ്പ്

Keywords:  Kasaragod, Agriculture, Minister K.P Mohan, Pulse polio, Vehicle, Minister, Minister supports Aravinda Mishra.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia