മലയോര മേഖലയുടെ വോട്ടേജ് ക്ഷാമത്തിന് വിട; കുറ്റിക്കോലില്‍ 110 കെവി സബസ്റ്റേഷന്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു
Jan 27, 2020, 19:53 IST
കുറ്റിക്കോല്‍: (www.kasargodvartha.com 27.01.2020) മലയോര മേഖലയുടെ കാലങ്ങളായുള്ള വോള്‍ട്ടേജ് ക്ഷാമത്തിന് വിട. കുറ്റിക്കോലില്‍ 110 കെ.വി സബ്സ്റ്റേഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. കുറ്റിക്കേല്‍, ബേഡഡുക്ക, കള്ളാര്‍, കോടോം ബേളൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് യാധാര്‍ത്ഥ്യമാകുന്നത്. കാര്‍ഷീക മേഖല പ്രധാന ഉപജീവനം നടത്തുന്നവര്‍ക്കെല്ലാം ഇടതടവില്ലാതെ ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി നല്‍കുന്നതാണ് ഈ പദ്ധതി. കിലോ മീറ്ററുകള്‍ അകലെയുള്ള മുള്ളേരിയ, മൈലാട്ടി സബ് സ്റ്റേഷനുകളിലെ ദൈര്‍ഘ്യമേറിയ ഫീസറുകളിലൂടെ നടത്തുന്ന വൈദ്യുതി വിതരണം ഗുരുതര വോട്ടേജ് പ്രശ്നമായിരുന്നു മലയോര മേഖല നേരിട്ടിരുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി റോഡ് വികസന പദ്ധതികള്‍ നടന്നുവരുന്ന പ്രദേശത്ത് ഗുണമേന്‍മയേറിയ വൈദ്യുതി ലഭ്യത കൂടി ഉറപ്പു വരുത്തുമ്പോള്‍ വ്യവസായ വളര്‍ച്ചയ്ക്കും ഊര്‍ജ്ജമാകും. മേഖലയില്‍ കാതലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
പരിപാടിയില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്്്തു. കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യ അതിത്ഥിയായി.ഉത്തരമേഖല ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ഞ്ചിനിയര്‍ രാജന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജെ ലിസ്സി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.പി മുസ്തഫ, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ3തിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ സ്വാഗതവും വിതരണവിഭാഗം ചീഫ് എഞ്ചിനീയര്‍ ജെയിംസ് എം.ഡേവിഡ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Kuttikol, Minister, Electricity, Agriculture, Kuttikkol 100 KV Substation inaugurated by MM Mani