ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ തൂമ്പയുമെടുത്ത് ഇറങ്ങി; ജലീലിന്റെ വീട്ടുമുറ്റം ഇന്ന് പച്ചക്കറി കൃഷികളാല്‍ സമൃദ്ധം
May 30, 2020, 13:26 IST
മേല്‍പറമ്പ്: (www.kasargodvartha.com 30.05.2020) കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായതോടെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ഒരു പണിയുമില്ലാതെ വീട്ടിലിരിപ്പായതോടെ മൊബൈലില്‍ കളിച്ചു കളിച്ചു മടുത്തപ്പോഴാണ് കീഴൂര്‍ സ്വദേശിയായ ജലീലിന്റെ മനസില്‍ കൃഷിയോടുള്ള താത്പര്യം ഉണര്‍ന്നത്. വലിയ കൃഷിത്തോട്ടമൊന്നുമില്ലെങ്കിലും വീട്ടുമുറ്റത്ത് തന്റെ വീട്ടാവശ്യത്തിനായി ഉപയോഗിക്കാന്‍ പച്ചക്കറികള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഇതിനായി വിത്തുകളുമായി തൂമ്പയെടുത്ത് ഇറങ്ങി.
ഓരോ ദിവസവും കൃഷിയെ പരിപാലിച്ച് ലോക്ഡൗണ്‍ മാസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് ജലീലിന്റെ വീട്ടുപരിസരം പച്ചക്കറി കൃഷികള്‍ കൊണ്ട് സമൃദ്ധമാണ്. പടവലം, മുളക്, കൈപക്ക, കക്കിരി, വെള്ളരി, ചീര തുടങ്ങി ഒരു വീട്ടില്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക പച്ചക്കറികളും ജലീലിന്റെ വീട്ടുമുറ്റത്ത് വിളവെടുപ്പും കാത്തുനില്പുണ്ട്. എറണാകുളത്ത് ഒരു കടയില്‍ ജോലി ചെയ്യുന്ന ജലീല്‍ ലോക്ഡൗണായതോടെ നാട്ടിലെത്തുകയായിരുന്നു. കീഴൂരിലെ മത്സ്യത്തൊഴിലാളി മൊയ്തുട്ടി- ഫൗസിയ ദമ്പതികളുടെ മകനാണ്.
Keywords: Melparamba, Kerala, News, Kasaragod, COVID-19, Agriculture, Kizhur Jaleel with agriculture