city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിംഗ്സ്റ്റാര്‍ എരിയപ്പാടി 20 -ാം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹവിവാഹം സംഘടിപ്പിക്കും; ഒരുക്കങ്ങള്‍ തുടങ്ങി

കാസര്‍കോട്്: (www.kasargodvartha.com 25.02.2017) എരിയപ്പാടിയിലെ ജീവകാരുണ്യസാസ്‌കാരിക രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്ന എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 20 ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 'കിംഗ് കാനോത്ത് - 2018' എന്ന പേരില്‍ 2018ല്‍ സമൂഹവിവാഹം സംഘടിപ്പിക്കുമെന്നും ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1998 ല്‍ സ്ഥാപിതമായ ക്ലബ്ബ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളോളമായി ഗള്‍ഫിലേയും നാട്ടിലെും സുമനസുകളുടെ സഹായ സഹകരണത്തോടെ വിവാഹ ധനസഹായം, ഭവനനിര്‍മാണം, ചികിത്സാ - വിദ്യാഭ്യാസ ധനസഹായം തുടങ്ങി നിരവധി കാരുണ്യപദ്ധതികള്‍ നടത്തിവരികയാണ്. കായികരംഗത്തും മികച്ച പ്രവര്‍ത്തനമാണ് നടത്തിരുന്നത്. മികച്ച ശ്രമദാന പ്രവര്‍ത്തനം നടത്തിയതിന് കേന്ദ്രസര്‍ക്കാരിന്റെ 'സ്വഛ് ഭാരത് പുരസ്‌കാരം' 2016 ല്‍ ക്ലബ്ബിന് ലഭിച്ചിരുന്നു. ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍ ഇനങ്ങളില്‍ ടൂര്‍ണമെന്റുകളും പ്രീമിയര്‍ ലീഗും ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നുണ്ട്. ഈ വര്‍ഷം ചെലവേറിയ കായിക മത്സരങ്ങളെല്ലാം ഒഴിവാക്കിയാണ് സമൂഹവിവാഹമെന്ന സംരംഭവുമായി ക്ലബ്ബ് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കിംഗ്സ്റ്റാര്‍ എരിയപ്പാടി 20 -ാം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹവിവാഹം സംഘടിപ്പിക്കും; ഒരുക്കങ്ങള്‍ തുടങ്ങി


രാഷ്ട്രീയമോ മത - ജാതി വേര്‍തിരിവോ ഇല്ലാത്ത ക്ലബ്ബില്‍ എല്ലാ മത വിഭാഗങ്ങള്‍ക്കും വ്യത്യസ്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഭാരവാഹിത്വത്തിലും അംഗത്വത്തിലും ഒരുപോലെ പരിഗണനയുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ജനങ്ങളിലെത്തിക്കുക, കൃഷി, പി എസ് സി രജിസ്‌ട്രേഷന്‍ ക്യാമ്പ്, ലഹരിവിരുദ്ധ ക്യാമ്പയിന്‍, വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഡവലപ്‌മെന്റ് ക്ലാസ് തുടങ്ങി നിരവധി സേവനങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്നു. ഓഫീസില്ലാതെയാണ് ക്ലബ്ബ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ക്ലബ്ബിന് സ്വന്തമായി കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. മാര്‍ച്ച് നാലിന് ക്ലബ്ബ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം കിംഗ്സ്റ്റാര്‍ വോളിബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കും.

സാമ്പത്തികം പ്രയാസങ്ങള്‍ കാരണം വിവാഹമെന്നത് സ്വപ്‌നം മാത്രമായിരിക്കുന്ന യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുക എന്നതാണ് സമൂഹവിവാഹം കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിച്ച് ഏറ്റവും അര്‍ഹമായവരെയാണ് കണ്ടെത്തുക. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നാട്ടിലെയും വിദേശത്ത് ജോലി ചെയ്യുന്നവരുടെയും അകമഴിഞ്ഞ സഹായത്തോടെയാണ് സമൂഹവിവാഹം സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ വിജയത്തിലേക്ക് സഹായങ്ങള്‍ സ്വീകരിക്കും. സാമ്പത്തിക സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് എസ് ബി ടി സിവില്‍ സ്‌റ്റേഷന്‍ ശാഖയില്‍ ആരംഭിച്ചിരിക്കുന്ന ക്ലബ്ബിന്റെ അക്കൗണ്ടില്‍ സഹായം എത്തിക്കാവുന്നതാണ്.

കിംഗ്‌സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, എരിയപ്പാടി. അക്കൗണ്ട് നമ്പര്‍: 00000067373165904. IFSC CODE: SBTR0000880.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9633459999 (ബഷീര്‍ എ, പ്രസിഡണ്ട്), 9633570916 (മുസ്തഫ, സെക്രട്ടറി), 9895239241 (മുഹമ്മദ് കുഞ്ഞി വൈ എ, ട്രഷറര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന്് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് എ ബഷീര്‍, സെക്രട്ടറി ഇ എ മുസ്തഫ, ട്രഷറര്‍ വൈ എ മുഹമ്മദ് കുഞ്ഞി, ജിസിസി രക്ഷാധികാരി വൈ എ ഹനീഫ പൊയക്കര, ജിസിസി സെക്രട്ടറി ഇ എ അബ്ദുല്ല, പി എ മമ്മിണി, എസ് അഷ്‌റഫ്, മഹ് മൂദ് മളിയില്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Club, Cricket, Football, Vollyball, Tournament, Wedding, Helping hands, Needs help, Agriculture, Students, Charity-fund, Press meet, King star arts and sports club, King star Eriyappady, 20th anniversary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia