കേന്ദ്രസര്‍കാര്‍ നയങ്ങള്‍കെതിരെ കേരള കര്‍ഷകസംഘത്തിന്റെ പ്രതിഷേധ പ്രകടനം; പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
കാസര്‍കോട്: (www.kasargodvartha.com 06.11.2020) കേന്ദ്രസര്‍കാരിന്റെ മൂന്ന് കര്‍ഷകവിരുദ്ധ നിയമത്തിനും വൈദ്യുതി നിയമ ഭേദഗതി ബില്ലിനും ജനദ്രോഹ നയങ്ങള്‍കുമെതിരെ കേരള കര്‍ഷകസംഘം നേതൃത്വത്തില്‍ ഏരിയാ വില്ലേജ് കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയുടെ കോലംകത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. ബി ആര്‍ ഗോപാലന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നില്‍ ജില്ലാസെക്രട്ടറി സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.
കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ സമിതി നേതൃത്വത്തില്‍ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചായിരുന്നു സമരം. ഏരിയാകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍കാര്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. സി ഐ ടിയു ജില്ലാ ജനറല്‍ സെക്രട്ടി ടി കെ രാജന്‍, സി പി ഐ എം ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ്, കെ ഭുജംഗഷെട്ടി എന്നിവര്‍ പങ്കെടുത്തു. എ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, News, Agriculture, Prime Minister, Protest, Kerala Karshaka Sangham protest against the policies of the Central Government; Modi's Effigies burnt