ഗ്യാസ് പൈപ്പ്‌ലൈന്‍ നിര്‍മാണം കുമ്പളയില്‍ ആക്ഷന്‍ കമ്മിറ്റി തടഞ്ഞു
Mar 2, 2013, 15:07 IST
കാസര്‍കോട്: വീടുകള്‍ക്ക് സമീപത്തു കൂടി കടന്നു പോകുന്ന ഗ്യാസ് പൈപ്പ്‌ലൈന്‍ നിര്‍മാണം കുമ്പള ഇച്ചിലമ്പാടിയില്‍ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ തടഞ്ഞു.
സ്ഥലമുടമകള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതെന്നും നിരവധി കവുങ്ങുകളും കാര്‍ഷിക വിളകളും പൈപ്പലൈന്‍ നിര്‍മാണത്തിന് വേണ്ടി മുറിച്ചു നീക്കിയതായി കര്‍ഷകരും നാട്ടുകാരും പറഞ്ഞു.
അധികൃതര്‍ പൈപ്പ്‌ലൈന്‍ നിര്‍മാണം കൈകാര്യം ചെയ്യുന്നതില്‍ അനാസ്ഥയാണ് കാട്ടുന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കുകയോ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല. 20 മീറ്റര്‍ സ്ഥലമാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് ഏറ്റെടുക്കുന്നത്. എന്നാല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ ഇതിന് സമീപത്തെ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനമോ മറ്റോ നടത്താനും പാടില്ലെന്നും വിലക്കുണ്ട്.
മംഗലാപുരത്തു നിന്നും ആരംഭിക്കുന്ന പൈപ്പ്‌ലൈന്‍ ഹെറൂര്‍, ബജ്‌പെ, കയ്യാര്‍, കുലൈ എന്നീ സ്ഥലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പൊതുസ്ഥലങ്ങളും ഉപയോഗിന്നുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡി.എസ്. മോഹന്‍കുമാര്‍, പ്രസിഡന്റ്, മഹേഷ് ഭട്ട്, ശങ്കര്‍ ടൈലര്‍, പ്രവീണ്‍ അമേറ്റുഡു, ശ്രീധര്‍, ഉമേഷ്, യൂസുഫ് ഇച്ചിലംപാടി, ജയറാം ഷെട്ടി, ത്രിവിക്രമ, നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞത്.
Keywords: Gas Pipe Line, Committee, Kumbala, Agriculture, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.