city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണ്ണില്‍ പൊന്നുവിളയിച്ചവര്‍ക്ക് മൊഗ്രാല്‍ പുത്തൂരില്‍ ആദരം

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 17.08.2014) പതിറ്റാണ്ടുകളായി കൃഷിക്കായി മനസ്സും ശരീരവും സമര്‍പ്പിച്ച മൊഗ്രാല്‍ പുത്തൂരിലെ പാരമ്പര്യ കര്‍ഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കൃഷി ഭവനില്‍ നടന്ന കര്‍ഷക ദിനാഘോഷം നൂറുകണക്കിന് കര്‍ഷകരുടെ സാന്നിധ്യം കൊണ്ട് നാടിന് ഉത്സവമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മാ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗഫൂര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. അഗ്രി കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. മുഹമ്മദ് ഹൈടെക് ഹരിത ഗ്രാമം പദ്ധതി വിശദീകരിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എം. റഫീഖ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമീറ അബ്ദുല്‍ ഖാദര്‍, മുജീബ് കമ്പാര്‍, ഉമേഷ് കടപ്പുറം, ഫൗസിയ മുഹമ്മദ്, ഉസ്മാന്‍ കല്ലങ്കൈ, ജയലക്ഷ്മി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ. പി.എ. ഫൈസല്‍, ശങ്കരന്‍ നായക്ക്, കൃഷി ഓഫീസര്‍ ചവന നരസിംഹലു, കൃഷി അസിസ്റ്റന്‍ഡ് എന്‍. രാജീവന്‍, ഹമീദ് ബള്ളൂര്‍, അബ്ദുല്ല നീലഗിരി, മാഹിന്‍ കുന്നില്‍, മൊയ്തീന്‍ കൊടിയമ്മ, റാഫി, സിദ്ദീഖ് കൊക്കടം, ലത്വീഫ് അത്തു തുടങ്ങിയവര്‍ സംബന്ധിച്ചു.

കോട്ടക്കുന്ന് പുത്തൂര്‍ കൊട്ട്യയിലെ നാരായണ പൂജാരി, കമ്പാറിലെ കെ.കെ. ഷാഫി, എരിയാല്‍  പടിഞ്ഞാറിലെ പി.എസ്. സുലൈമാന്‍ ഹാജി, കുഡ്‌ലു ഗുഡ്ഡെ ടെമ്പിളിന് സമീപത്തെ വെങ്കിട്ടേഷ റാവു, ദേശമംഗലത്തെ പി. രമേശ്, പൂക്കരയിലെ വാണി ആര്‍. നായക്ക് എന്നിവരെയാണ് പഞ്ചായത്ത് പ്രസിഡണ്ട് നജ്മ ഖാദര്‍ പൊന്നാടയൂം പ്രശസ്തി പത്രവും നല്‍കി ആദരിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മണ്ണില്‍ പൊന്നുവിളയിച്ചവര്‍ക്ക് മൊഗ്രാല്‍ പുത്തൂരില്‍ ആദരം

Keywords : Kasaragod, Mogral Puthur, Agriculture, Kerala, Panchayath, Agriculture. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia