ഉപ്പള കൊടങ്കെയില്‍ ഡാം നിര്‍മ്മിച്ചത് അശാസ്ത്രീയമായി; വെള്ളം കയറി ഏക്കര്‍ കണക്കിന് കൃഷി നശിച്ചു, കര്‍ഷകര്‍ ദുരിതത്തില്‍
Jul 28, 2016, 14:00 IST
ഉപ്പള: (www.kasargodvartha.com 28/07/2016) ഉപ്പള കൊടങ്കെയില്‍ നിര്‍മ്മിച്ച ഡാം അശാസ്ത്രീയമാണെന്ന് പരാതിയുയര്‍ന്നു. കനത്ത മഴയില്‍ വെള്ളം കയറി ഏക്കര്‍ കണക്കിന് കൃഷി നശിച്ചതോടെ കര്‍ഷകര്‍ ദുരിതത്തിലായി. 2013 ലാണ് കോടികള്‍ ചെലവഴിച്ച് ഇവിടെ ഡാം നിര്‍മ്മിച്ചത്. നിര്‍മ്മാണം പൂര്‍ത്തികരിച്ച കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇവിടെ വെള്ളം കയറിയതുമൂലം ലക്ഷങ്ങളുടെ കൃഷി നാശമാണ് ഉണ്ടായത്.
അശാസ്ത്രീയമായ രീതിയിലാണ് കൊടങ്കെ ഡാം പണി കഴിപ്പിച്ചതാണെന്നാണ് നാട്ടുകാരും കര്‍ഷകരും പറയുന്നത്. ഡാമിന്റെ ഇരു വശത്തും ബണ്ട് കെട്ടാത്തതിനാല്‍ വെള്ളം കരകവിഞ്ഞു ഒഴുകുന്നതു മൂലമാണ് വെള്ളം കയറി കൃഷി നശിച്ചത്. കൂടാതെ ഡാമിന്റെ ഇരു ഭാഗത്ത് മാത്രമേ ഷട്ടര്‍ സ്ഥാപിച്ചിട്ടുള്ളു.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ കൊടങ്കെ ഡാമില്‍ നിന്നും വെള്ളം കുത്തിയൊലിച്ചു വന്നതു മൂലം പത്തോളം കര്‍ഷകര്‍ക്കാണ് കൃഷിനാശം നേരിടേണ്ടിവന്നത്. ്‌കൊടങ്കെയിലെ അന്തു ഹാജി, സാഹിര്‍, കുളൂരിലെ വിനോദ് തുടങ്ങിയവരുടെ കൃഷിയിടങ്ങളില്‍ വെള്ളം കയറിയത് മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
അന്തു ഹാജിയുടെ തെങ്ങുകളും, കവുങ്ങുകളും കടപുഴകി വീണ് പുഴയില്‍ ഒലിച്ചുപോയി. ഡാം നിര്‍മ്മിച്ചതിന് ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവിടെ വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടും അധികൃതര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Keywords: Kasaragod, Kerala, Agriculture, Uppala, Kodange Dam, Farmers, Farmers against Kodange Dam construction.