കരിന്തളത്ത് തെങ്ങു കടപുഴകി വീണ് കര്ഷകന് മരിച്ചു; ജില്ലയില്‍ കാലവര്‍ഷ മരണം രണ്ടായി
Jul 13, 2014, 20:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.07.2014) തെങ്ങ് കടപുഴകി വീണ് കര്ഷകന് മരിച്ചു. കരിന്തളം കൂവാറ്റി പട്ടേംവീട്ടിലെ ചിറക്കര നാരായണന് നായരാണ്(65) ഞായറാഴ്ച രാവിലെ മരിച്ചത്. വീടിനു മുന്‍വശത്തെ കൂവാറ്റി ചാലിലെ ക്രോസ്ബാറില്‍ ചപ്പും ചവറും അടിഞ്ഞു വെള്ളം പറമ്പിലൂടെ ഒഴുകുന്നതിനാല്‍ ഇതു നീക്കുന്നതിനിടെയാണ് തെങ്ങ് ദേഹത്തേക്ക് കടപുഴകി വീണത്. തല്‍ക്ഷണം മരിച്ചു.
കൂവാറ്റി എന്‍.എസ്.എസ് കരയോഗം വൈസ് പ്രസിഡണ്ട്, ജനശ്രീ യൂണിറ്റ് ചെയര്മാന്, കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ ഉണ്ടറുതി കണ്ണന് നായര്‍ - ചിറക്കര കല്യാണിയമ്മ എന്നിവരുടെ മകനാണ്. ഭാര്യ- പട്ടേന്വീട്ടില് സരോജിനി. മക്കള്‍- സുരേശന് പ്രസാദം, ഗിരിജ. മരുമക്കള്‍: രൂപ (കുറുഞ്ചേരി), കരിച്ചേരി ബാലകൃഷ്ണന് (കാലിച്ചാംപൊതി). സഹോദരങ്ങള്‍- ശ്രീധരന്, കുഞ്ഞിരാമന്, രാഘവന്, ഭാരതി ചന്ദ്രമതി.
ബദിയടുക്ക സീതാംഗോളി കേരിയില്‍ കര്ഷകന് സീനപ്പ ഷെട്ടി (82) കശുമാവ് കടപുഴകി ദേഹത്തു വീണ് മരണപ്പെട്ടു. ശനിയാഴ്ച വൈകിട്ട് കടയില്‍ നിന്നു വീട്ടിലേക്കു പോകുമ്പോള്‍ ശക്തമായ കാറ്റില്‍ കശുമാവ് കടപുഴകി ദേഹത്തു പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമലയാണ് ഭാര്യ. മക്കള്‍: സുശീല, വസന്ത, ജയ, ലതാകുമാരി. മരുമക്കള്‍: ഉമേശ, പുഷ്പലത, ഉമാവതി, ജയരാമ. സഹോദരന്: നാരായണ ഗട്ടി. ഇതോടെ ഈ വര്‍ഷം കാലവര്‍ഷത്തില്‍ ജില്ലയില്‍ മരിച്ച കര്‍ഷകരുടെ എണ്ണം രണ്ടായി.
തകര്‍ത്തു പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയരി. സീതാംഗോളി, ഹിദായത്ത് നഗര്‍, മധൂര്‍, ഷിറിയ, പട്ള, മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. നുള്ളിപ്പാടി ബദിബാഗിലുവിലെ രാമനാഥന്റെ ഓടിട്ടവീട് മഴയില്‍ തകര്‍ന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം.
ചിത്താരി കല്ലിങ്കാലില്‍ റെയില്‍പാളത്തിലേക്കു മഞ്ചാടി മരം കടപുഴകി വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് ഗാന്ധി ധാം, മാവേലി, മംഗലാപുരംകണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനുകളാണ് വൈകിയത്. ഏഴുമണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Keywords : Kasaragod, Kanhangad, Died, Agriculture, Farmer, Rain, Coconut, House, Kerala, Wind, Farmer dead in Karinthalam.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067