city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സമ്മേളിക്കുന്ന കമ്പോളമായി കാര്‍ഷിക മേള മാറുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

ഉദുമ: (www.kasargodvartha.com 25.12.2019) വരും വര്‍ഷങ്ങളില്‍ ജില്ലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ കമ്പോളമായി ബേക്കല്‍ കാര്‍ഷിക, ഫല-പുഷ്പ മേള മാറ്റാനുള്ള ആദ്യ ചുവടാണ് ഈ വര്‍ഷം തുടക്കം കുറിച്ചിരിക്കുന്നതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.അഗ്രി ഹോര്‍ട്ടി സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബേക്കല്‍ കോട്ടയില്‍ നടക്കുന്ന കാര്‍ഷിക ഫല പുഷ്പ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സമ്മേളിക്കുന്ന കമ്പോളമായി കാര്‍ഷിക മേള മാറുമെന്ന്  മന്ത്രി ഇ ചന്ദ്രശേഖരന്‍

ജില്ലയിലെ കര്‍ഷകര്‍ കൃഷിയിടത്തില്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങള്‍ ബേക്കല്‍ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് വിദേശികളെയും സ്വദേശികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള വലിയൊരു സാഹചര്യം ഉണ്ടാകും. കര്‍ഷകര്‍ക്കും അത് വലിയൊരു സഹായമാകും. ഇതിനെല്ലാം പുറമേ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാനുള്ള സാധ്യത കൂടിയാണ് ബേക്കല്‍ കാര്‍ഷിക മേളയിലൂടെ കൈവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായി ബേക്കല്‍ കാര്‍ഷിക-ഫല-പുഷ്പ മേള സംഘടിപ്പിക്കുമെന്നും കൂടുതല്‍ വിദേശികളെ ജില്ലയിലേക്കാകര്‍ഷിക്കാന്‍ മേള സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സമ്മേളിക്കുന്ന കമ്പോളമായി കാര്‍ഷിക മേള മാറുമെന്ന്  മന്ത്രി ഇ ചന്ദ്രശേഖരന്‍
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര അധ്യക്ഷയായ ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡി സജിത് ബാബു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിഎം അബ്ദുല്‍ ലത്തീഫ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസുറാബി, പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ എംജി ആയിഷ, കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ്ജ് മത്തായി, കാസര്‍കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ വീണാറാണി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എംഎ ലത്തീഫ്, വിവിധ കക്ഷി നേതാക്കളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ മണികണ്ഠന്‍, ഹനീഫ കുന്നില്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എസ് സുഷമ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ബേക്കല്‍ കാര്‍ഷിക ഫല പുഷ്പ പ്രദര്‍ശന മേളയില്‍ വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വെജിറ്റബിള്‍ കാര്‍വിങ്, സലാഡ് അറേഞ്ച്മെന്റ്, ഫ്ളോറല്‍ കാര്‍പ്പെറ്റ് (ഗ്രൂപ്പ് മത്സരം) മത്സരവും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഓലമെടയല്‍ മത്സരവും നടക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രാമോത്സവത്തില്‍ വനിതകളുടെ പൂരക്കളി, തിരുവാതിര എന്നിവയും നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, kasargod, Uduma, Minister, farmer, Products-exhibition, Agriculture, fair will be a market where farmers' products will be assembled

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia