പഴമയുടെ ഓര്‍മകളുമായി വിത്തുണ്ടയും; പരിസ്ഥിതി ദിനാഘോഷത്തില്‍ വൈവിധ്യവുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍
Jun 5, 2019, 18:50 IST
നീലേശ്വരം: (www.kasargodvartha.com 05.06.2019) പഴമയിലേക്കും മണ്ണിലേക്കും ഒരു തിരിച്ചു പോക്കിനൊരുങ്ങി മടിക്കൈ സി ഡി എസിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ വൈവിധ്യമാര്‍ന്ന പരിപാടി ശ്രദ്ധേയമായി. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടത്തിന്റെ ഭാഗമായി ജിഎച്ച് എസ് കാഞ്ഞിരപൊയിലില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുക്കിയ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശന - വിപണന മേളയില്‍ പതിവില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി വിത്തുണ്ടകളാണ് വിപണിയില്‍ എത്തിച്ചത്. സാധാരണയായി വിത്തുകളുടെ പ്രദര്‍ശനമാണ് ഒരുക്കാറുള്ളത്.
മണ്ണിലേക്ക് നേരിട്ട് വിത്തെറിയുമ്പോള്‍ മുളച്ചു വരണം എന്നില്ല. ഇതിനായി ചാണകവും മണ്ണും കൂട്ടി കലര്‍ത്തി അതില്‍ വിത്തു നിക്ഷേപിക്കുകയാണ് ചെയ്തത്. അടുക്ക പറമ്പിലെ 12-ാം വാര്‍ഡിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുമായി 1100 വിത്തുണ്ടളാണ് വിപണിയിലെത്തിച്ചത്. കൂടാതെ മടിക്കൈ സി ഡി എസിലെ 257 കുടുംബശ്രീ യൂണിറ്റില്‍ നിന്നുമായി ചക്ക കൊണ്ട് ഉണ്ടാക്കിയ വിവിധ വിഭവങ്ങളും ഒരുക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)
Keywords: kasaragod, news, Kerala, Kudumbasree, Farming, Agriculture, E.Chandrashekharan, Minister, Nileshwaram, Environmental day, varriety programe by kudumbasree activists