കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം, കൃഷി നശിച്ചു
Feb 14, 2017, 07:30 IST
ബേഡകം: (www.kasargodvartha.com 14.02.2017) ബേഡകം ഒളിയത്തടുക്കത്ത് കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം രൂക്ഷമാകുന്നു. കൃഷിനശിപ്പിച്ചും ജനജീവിതത്തിന് ഭീഷണിയുയര്‍ത്തിയും കാട്ടാനക്കൂട്ടം സൈ്വര്യവിഹാരം നടത്തുകയാണ്. സുധാകരന്റെ കവുങ്ങിന്‍ തോട്ടം അടക്കമുള്ള കൃഷികള്‍ തിങ്കളാഴ്ച വൈകുന്നേരം നശിപ്പിച്ചു.
പൈപ്പ് ലൈനുകളും വെള്ളം അടിക്കുന്ന സ്പ്ലിംഗറുകളും നശിപ്പിക്കപ്പെട്ടു. ഏഴോളം കാട്ടാനകളാണ് നാട്ടിലിറങ്ങിയിരിക്കുന്നത്. പകല്‍ മുഴുവന്‍ കാട്ടില്‍ തങ്ങിയ ശേഷം രാത്രിയിലാണ് ആനകള്‍ പുറത്തിറങ്ങുന്നത്. കാടുകളില്‍ വരള്‍ച്ച അനുഭവപ്പെടുമ്പോഴാണ് ആനകൂട്ടം നാട്ടിലിറങ്ങുന്നത്. ബേഡകം, മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളിലെ വനാന്തരഭാഗങ്ങളിലാണ് ആനകളിപ്പോള്‍ തമ്പടിച്ചിരിക്കുന്നത്. വിവരമറിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകളെ തുരത്താന്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Keywords: Kasaragod, Kerala, Bedakam, Animal, Attack, Agriculture, forest, forest range officer, news, Sudhakaran, Elephant attack, elephant group, wild animals, Elephant attack; Agriculture perished