Cattle Underpass | ക്ഷീര കർഷകരുടെ ആവശ്യം 'കാറ്റിൽ അണ്ടർ പാസ്'; ദേശീയപാത അതോറിറ്റിയുടെ പരിഗണനയിലുള്ളത് 'ഷെൽട്ടർ' പദ്ധതി
● സ്വകാര്യ ഏജൻസികൾക്കാവും ഷെൽട്ടറുകളുടെ നടത്തിപ്പ് ചുമതല.
● 100 പശുക്കളെ ഉൾക്കൊള്ളുന്ന ഷെൽട്ടറുകളാണ് നിർമിക്കാൻ നിർദേശം.
● കർഷകർ കന്നുകാലികളെ റോഡ് മുറിച്ചുകടക്കാൻ കഴിയാത്തതിൽ പ്രയാസത്തിലാണ്.
കാസർകോട്: (KasargodVartha) കർഷകരും, ക്ഷീരകർഷകരും ഏറെയുള്ള പ്രദേശങ്ങളിൽ കന്നുകാലികൾക്ക് റോഡ് മുറിച്ചു കടക്കാൻ ദേശീയപാതയിൽ 'കാറ്റിൽ അണ്ടർ പാസ്' (Cattle Underpass - CUP) സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിന് മുഖം തിരിച്ച് ദേശീയപാത അതോറിറ്റി. പകരം ദേശീയപാതയിൽ അലഞ്ഞു തിരിയുന്ന കന്നുകാലികൾക്കുള്ള പൂട്ടാനുള്ള 'സംരക്ഷണ കേന്ദ്രം' (ഷെൽട്ടർ) ഒരുക്കാനാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശം.
ജില്ലയിൽ വിവിധ ഇടങ്ങളിൽ സി പി യു സംവിധാനത്തിനായി ക്ഷീര കർഷകരും, സന്നദ്ധസംഘടനകളും, ജനപ്രതിനിധികളും ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ നൽകി കാത്തുനിൽക്കുന്നതിനിടയിലാണ് കന്നുകാലി വിഷയത്തിൽ കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റിയുടെ പുതിയ നിർദേശം വന്നിരിക്കുന്നത്. ദേശീയപാതയിൽ 50 കിലോമീറ്റർ ഇടവിട്ട് അലഞ്ഞു തിരിയുന്ന കന്നുകാലികൾക്കായി ഷെൽട്ടർ നിർമിക്കണമെന്നാണ് നിർദേശത്തിലുള്ളത്.
ദേശീയപാത അതോറിറ്റിയുടെ സ്ഥലത്ത് ഒരുക്കുന്ന ഷെൽട്ടറുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ ഏജൻസികൾക്കായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ കാരണം വാഹന അപകടങ്ങൾ പെരുകുന്നത് കണക്കിലെടുത്താണ് പുതിയ നിർദേശം. 100 പശുക്കളെ ഉൾക്കൊള്ളുന്നതായിരിക്കണം ഷെൽട്ടറുകളുടെ നിർമാണമെന്നും നിർദേശത്തിലുണ്ട്.
സിയുപി സംവിധാനം പ്രകാരം, ദേശീയപാതകളിൽ പ്രത്യേകം നീക്കിവച്ച വഴികളിലൂടെ കന്നുകാലികളെ കൊണ്ടുപോകാൻ സാധിക്കുമായിരുന്നുവെന്നും ഇത് കന്നുകാലികൾക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയും വാഹനങ്ങളുമായുള്ള അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യുമായിരുന്നുവെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ക്ഷീര കർഷകർ തങ്ങളുടെ വളർത്തു പശുക്കളെ റോഡ് മുറിച്ച് കടത്താൻ കഴിയാത്തത്തിലുള്ള പ്രയാസത്തിലാണുള്ളത്. ഇത് സംബന്ധിച്ച് നേരത്തെ എംപിക്കും, എംഎൽഎക്കും നാട്ടുകാർ പരാതിയും നൽകിയിരുന്നു. ഇതിനൊരു പരിഹാരം പ്രതീക്ഷിച്ചു നിൽക്കുമ്പോഴാണ് ദേശീയപാത അതോറിറ്റിയുടെ പുതിയ നിർദേശം വന്നിരിക്കുന്നത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The National Highway Authority (NHA) has reportedly turned down the demand for 'Cattle Underpass' (CUP) facilities on national highways in areas with a significant population of farmers and dairy farmers in Kasaragod. Instead, the NHA is considering a 'shelter' project to house stray cattle at 50 km intervals along the national highway, citing the increasing number of accidents caused by roaming cattle. Dairy farmers have been requesting CUP facilities for the safe passage of their livestock across roads.
#CattleUnderpass #NationalHighwayAuthority #DairyFarmers #Kasaragod #KeralaFarmers #StrayCattle