city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ഥലം കൈയ്യേറി മതിലും കൃഷിയും നശിപ്പിച്ചു; പനത്തടി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പെടെ 20 പേര്‍ക്കെതിരെ പരാതി

പാണത്തൂര്‍: (www.kasargodvartha.com 26/10/2016) റോഡിന് വീതി കൂട്ടാന്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയേറി  മതില്‍ തകര്‍ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതിന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പെടെ 20 പേര്‍ക്കെതിരെ പരാതി.
പാണത്തൂര്‍ കോട്ടക്കുന്നിലെ ടി കെ കൃഷ്ണന്‍ നായരാണ് (64) പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍, സെക്രട്ടറി ഷൈജു, പഞ്ചായത്തംഗം തമ്പാന്‍ എന്നിവരടക്കം 20 ഓളം പേര്‍ക്കെതിരെ ജില്ലാ പോലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡി വൈ എസ് പി, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 20 ഓളം പേര്‍ പറമ്പില്‍ അതിക്രമിച്ചു കടന്ന് 30 മീറ്ററോളം നീളത്തില്‍ മതില്‍ പൊളിച്ചു കളയുകയും 15 ഓളം കുരുമുളക് ചെടികള്‍, രണ്ട് കവുങ്ങുകള്‍, ഒരു പ്ലാവ് എന്നിവ വെട്ടിക്കളയുകയും ചെയ്തുവെന്നാണ് പരാതി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായും ആരോപണമുണ്ട്.

വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും അവര്‍ അക്രമികളെ തടയാന്‍ ശ്രമിക്കാതെ വാഹനത്തില്‍ ഇരിക്കുക മാത്രമാണ് ചെയ്തതെന്ന് വീട്ടുകാര്‍ പറയുന്നു. വൈകിട്ട് പഞ്ചായത്ത് പ്രസിഡന്റ് വീട്ടിലെത്തി റോഡിന് വീതികൂട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ ബലം പ്രയോഗിച്ച് മതില്‍ പൊളിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

പാണത്തൂര്‍ അത്തിക്കയ റോഡിന് വീതികൂട്ടാന്‍ കൃഷ്ണന്‍ നായരുടെ പറമ്പിന്റെ മതില്‍ പൊളിച്ചു നീക്കാന്‍ നേരത്തെ പഞ്ചായത്ത് ശ്രമിച്ചിരുന്നു. ഇതിനെതിരെ പരാതിക്കാരന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മതില്‍ പൊളിച്ച് റോഡിന് വീതി കൂട്ടരുതെന്ന് നേരത്തെ ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയും കാഞ്ഞങ്ങാട് സബ് കോടതിയും വിധിച്ചിരുന്നു. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആളുകള്‍ സംഘടിച്ചെത്തി മതില്‍ തകര്‍ക്കുകയും കൃഷി നാശം വരുത്തുകയും ചെയ്തത്.

തെളിവുകള്‍ ഇല്ലാതാക്കാന്‍ വെട്ടി നശിപ്പിച്ച കുരുമുളക് ചെടികളുടെയും കവുങ്ങുകളുടെയും അവശിഷ്ടങ്ങള്‍ രാത്രിതന്നെ സ്ഥലത്തു നിന്ന് നീക്കിയതായും പരാതിക്കാരന്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ രാജപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സ്ഥലം കൈയ്യേറി മതിലും കൃഷിയും നശിപ്പിച്ചു; പനത്തടി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പെടെ 20 പേര്‍ക്കെതിരെ പരാതി

Keywords: Kasaragod, Kerala, Panathur, Land, Agriculture, Panchayath, President, Case, Police, Complaint, Private, TK Krishnan Nayar, PG Mohanen, Saiju, Complaint against Panchayat president and other 19. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia