city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rising Prices | കാപ്പിക്കുരുവിന് റെക്കോർഡ് വില; ഉൽപാദന രംഗത്തേക്ക് വീട്ടമ്മമാരും

KasargodVartha Photo

● കാസർകോടും കാപ്പിക്കുരു വിളയുന്നു
● ബോധവൽക്കരണത്തിലൂടെ ഉത്പാദനം വർദ്ധിപ്പിക്കാം.
● കാലാവസ്ഥാ വ്യതിയാനം കൃഷിക്ക് വെല്ലുവിളിയാണ്.

കുമ്പള: (KasargodVartha) 'നന്നായി നോക്കിയാൽ ഉത്പാദനം കൂട്ടാൻ കഴിയും. കാപ്പിക്കുരു കൃഷി രീതിയെപ്പറ്റി വലിയ ബോധവൽക്കരണം വേണം', പറയുന്നത് മൊഗ്രാൽ ടിവിഎസ് റോഡിലെ ഒരു വീട്ടമ്മ. വീട്ടിൽ ചെറിയതോതിൽ കാപ്പിക്കുരു ഉത്പാദിപ്പിക്കുന്നുണ്ട്. ഈ കൃഷി രീതിയിലെ അവബോധമാണ് പലരും ഇതിനോട് മുഖം തിരിച്ചു നിൽക്കുന്നതെന്ന് വീട്ടമ്മ പറയുന്നു. 

പലരും ധരിച്ചിരിക്കുന്നത് പോലെ ഇടുക്കി, വയനാട്ടിൽ മാത്രമല്ല, കാസർകോടും കാപ്പിക്കുരു കൃഷിക്ക് കൂറുള്ള മണ്ണാണെന്ന് വീട്ടമ്മ ഉത്പാദനത്തിലൂടെ  സമർഥിക്കുന്നു. ഏറെ നാളുകൾക്കുശേഷമാണ് കാപ്പിക്കുരുവിന് വിപണിയിൽ റെക്കോർഡ് വിലയുള്ളത്. പച്ചക്കുരുവിന് തന്നെ ഇപ്പോൾ 100 രൂപ ലഭിക്കുന്നുണ്ട്. കാപ്പിപ്പൊടിക്ക് വിപണിയിൽ 650 രൂപയാണ്  നിലവിലെ വില. ഉൽപാദനം കുറഞ്ഞതും, കയറ്റുമതി വർധിച്ചതുമാണ് കാപ്പിപ്പൊടി വില വർദ്ധിക്കാൻ കാരണമായത്. 

ഇടുക്കി, വയനാട് ഭാഗങ്ങളിലാണ് കാപ്പിക്കുരു കൃഷിയോട് കൂടുതൽ താൽപര്യം കാണിക്കുന്നത്. മനസ്സുവെച്ചാൽ എല്ലായിടത്തും ഈ കൃഷി രീതി തുടങ്ങാൻ കഴിയുമെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് കർഷകർ പറയുന്നു. വീട്ടുവളപ്പിൽ തന്നെ ഇതിന് സാഹചര്യമൊരുക്കാനാവുമെന്ന് വീട്ടമ്മമാർ തന്നെ വ്യക്തമാക്കുന്നു. നിലവിലെ കാലാവസ്ഥാ വ്യതിയാനം ഈ കൃഷിക്ക് ഏറെ ദോഷം ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Housewives are also entering the coffee bean cultivation sector as coffee beans are getting record prices. A housewife in Kumbala is an example of this. She says that more awareness should be given about coffee bean cultivation methods, and proves that Kasaragod also has suitable soil for coffee bean cultivation like Idukki and Wayanad.

#CoffeeBeanCultivation #RecordPrice #HousewivesInAgriculture #KasargodAgriculture #CoffeePowderPrice #ClimateChange

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub