കര്‍ഷക രക്ഷയ്ക്കായി കടുത്ത സമരമുറകള്‍ സ്വീകരിക്കുവാന്‍ നാം നിര്ബന്ധിതര്: മാര്‍ ജോര്‍ജ് ഞരളക്കാട്ട്
Aug 1, 2015, 12:00 IST
ബന്തടുക്ക: (www.kasargodvartha.com 01/08/2015) കര്‍ഷക രക്ഷക്കായി കടുത്ത സമരമുറകള്‍ സ്വീകരിക്കുവാന്‍ നാം നിര്‍ബന്ധിതരാകുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം നയിക്കുന്ന മോചനയാത്ര ബന്തടുക്കയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെക്ക് തിരുവനന്തപുരത്തുനിന്നും വടക്ക് കാസര്‍കോട് നിന്നും കേരളത്തിന്റെ ഗ്രാമങ്ങള്‍ തോറും കടന്നുചെന്ന് ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയുള്ള മോചനയാത്ര കത്തോലിക്കാ കോണ്‍ഗ്രസ് കടുത്ത സമരമുറകള്‍ സ്വീകരിക്കുന്നതിന്റെ തുടക്കമാണ്. കാര്ഷികപ്രശ്നങ്ങളോട് ഭരണകൂടങ്ങള്‍ അവലംബിക്കുന്ന കടുത്ത അവഗണനകള്‍ക്ക് പരിഹാരം കാണുവാന്‍ ഈ മോചനയാത്രക്ക് സാധിക്കും. കാര്‍ഷിക ഉല്പന്നങ്ങള്ക്ക് ന്യായവില ഉറപ്പ് വരുത്തുവാനോ പ്രകൃതിക്ഷോഭത്തിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ന്യായമായ നഷ്ടം നല്കുവാനോ വന്യമൃഗശല്യങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുവാനോ ഗ്രാമങ്ങളിലെ റോഡ് വികസനത്തില്‍ പോലും ഭരണകര്‍ത്താക്കള്‍ താല്പര്യം കാണിക്കുന്നില്ലെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ഗ്രാമങ്ങളെ മറന്നുള്ള നഗരകേന്ദ്രീകൃത വികസനത്തിലാണ് ഭരണകൂടങ്ങളുടെ ശ്രദ്ധയെന്ന് ജാഥാ ക്യാപ്റ്റന്‍ കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ഗ്രാമങ്ങളുടെ ഉല്പന്നങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് എന്ന കാര്യം വിസ്മരിക്കുന്ന ഭരണകൂടങ്ങള്‍ ഈ സമ്പത്ത് ഗ്രാമങ്ങളുടെ വികസനത്തിനായി വിനിയോഗിക്കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരക്ഷയുടെ പേരില്‍ പലവട്ടം അധികാരത്തിലേറിയവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ കര്ഷകപുരോഗതിക്കും രാജ്യപുരോഗതിക്കും വിശ്വസ്തത വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ജാഥാക്യാപ്റ്റന് പതാക കൈമാറി. കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത പ്രസിഡണ്ട് ദേവസ്യ കൊങ്ങോല അധ്യക്ഷത വഹിച്ചു. മോണ്‍ ജോര്‍ജ് എളുകുന്നേല്‍, അഡ്വ. ടോണി ജോസഫ് പുഞ്ചകുന്നേല്‍, റവ. ഡോ. തോമസ് കൊച്ചുകരോട്ട്, ഫാ. തോമസ് പൈമ്പള്ളില്‍, ഫാ. തോമസ് ആമക്കാട്ട്, ഡേവിഡ് പുത്തൂര്‍, ബേബി പെരുമാലില്‍, ജോണി തോമസ് വടക്കേക്കര, മാത്യു പൂഴിക്കാല, അഡ്വ. ഷീജ കാവുകുളം, ഫിലിപ്പ് കൊട്ടോടി, റോയി ആശാരികുന്നേല്‍, പി.ജെ ചാക്കോ, ജെയിംസ് പാലക്കല്‍, പി.യു പറയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords : Bandaduka, Agriculture, Farmer, Kasaragod, Inauguration, Mar George Njaralakatt.