city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജൈവ പച്ചക്കറിയില്‍ നൂറുമേനി വിളവുമായി അരയി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

അരയി: (www.kasargodvartha.com 21.02.2017) ജൈവ പച്ചക്കറി കൃഷിയിറക്കാന്‍ കുട്ടികളും അധ്യാപകരും പാടത്തിറങ്ങിയപ്പോള്‍ അരയി ഗവ. യു പി സ്‌കൂളില്‍ ഇത്തവണയും നൂറുമേനി വിളവ്. തിങ്കളാഴ്ച സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന തലത്തില്‍ തന്നെ അംഗീകാരങ്ങള്‍ നേടിയ അരയി ഗവ. യു പി സ്‌കൂള്‍ ഹരിതസേന ഇത്തവണ കാലാവസ്ഥാ വ്യതിയാനം കാരണം അല്പം വൈകിയാണ് സ്‌കൂള്‍ പാടത്ത് വിത്തിറക്കിയത്. ചെരങ്ങ, കപ്പ, പാവല്‍, നരമ്പന്‍, പയര്‍, കുമ്പളം, ചീര, വഴുതിന എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സ്‌കൂള്‍ മുറ്റത്ത് ഇരുന്നൂറോളം ഗ്രോ ബാഗില്‍ നടത്തിയ കൃഷിയിലൂടെ വെണ്ട, വഴുതിന, പയര്‍, കക്കിരി എന്നിവ ആവശ്യത്തിന് ലഭിച്ചിരുന്നു.

ജൈവ പച്ചക്കറിയില്‍ നൂറുമേനി വിളവുമായി അരയി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


പി ടി എ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും യുവ കര്‍ഷകനുമായ ഭാസ്‌ക്കരന്‍ അരയിയുടെ നേതൃത്വത്തില്‍ ഇരുപതംഗ ഹരിതസേനാംഗങ്ങളാണ് കണ്ടംകുട്ടി ചാലില്‍ പാട്ടത്തിനെടുത്ത പത്ത് സെന്റ് പാടത്ത് വിത്തിറക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Kerala, news, Vegitable, school, Students, Agriculture, Teachers, Arayi, Arayi government UP School, PTA Executive, Arayi School Students wins in Organic Vegetables, Bio framing in Arayi school 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia