കൃഷിവകുപ്പിന്റെ നടീല്‍ യന്ത്രം പഞ്ചസാര നിറച്ച് കേടുവരുത്തി
Dec 29, 2017, 19:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2017) തരിശുഭൂമി ഉള്‍പ്പെടെ കൃഷിയിറക്കി കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത വരുത്താനുള്ള കൃഷി വകുപ്പിന്റെ നടീല്‍ യന്ത്രം പഞ്ചസാര നിറച്ച് കേടുവരുത്തി. കൃഷി വകുപ്പിന്റെ കീഴില്‍ കാരാട്ടുവയലില്‍ നെല്‍കൃഷിയിറക്കുന്നതിനായി കര്‍മ്മസേനക്ക് കൃഷിവകുപ്പ് നല്‍കിയ നടീല്‍യന്ത്രമാണ് സാമൂഹ്യവിരുദ്ധര്‍ തകരാറിലാക്കിയത്.
യന്ത്രത്തിന്റെ പെട്രോള്‍ ടാങ്കിലാണ് സാമൂഹ്യവിരുദ്ധര്‍ പഞ്ചസാര നിറച്ചത്. ബുധനാഴ്ചയാണ് യന്ത്രം കാരാട്ടുവയലില്‍ എത്തിച്ചത്. വ്യാഴാഴ്ച രാവിലെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് തകരാറിലായതായി അറിഞ്ഞത്. തുടര്‍ന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇവര്‍ വന്ന് പരിശോധിച്ചപ്പോഴാണ് യന്ത്രത്തിന്റെ പെട്രോള്‍ ടാങ്കില്‍ പഞ്ചസാര നിറച്ചതായി കണ്ടത്. തുടര്‍ന്ന് കൃഷി അസി. ഫീല്‍ഡ് ഓഫീസര്‍ സാലിഹ് ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.
നടീല്‍ യന്ത്രം തകരാറാക്കിയതിലൂടെ മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് സംശയിക്കുന്നു. ഏതാനും ദിവസം മുമ്പ് ഇവിടെ കൃഷി നശിപ്പിക്കകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, Kanhangad, News, Agriculture, Machine, Rice Cultivation, Damaged, Planting Machine, Anti-Socials, Anti-Socials Damaged Planting Machine