Aloe vera | ഏറ്റവും ലാഭകരമായ കൃഷിയാണ് നിരവധി ഔഷധ മൂല്യമുള്ള കറ്റാര്‍വാഴ
Aug 11, 2022, 15:05 IST
തിരുവനന്തപുരം: (www.kasargodvartha.com) നിരവധി ഔഷധ മൂല്യമുള്ള കറ്റാര്‍വാഴ ലോകത്തിലെ ഏറ്റവും ലാഭകരമായ കൃഷിയാണ്. മെഡികല്‍, സൗന്ദര്യവ്യവസായം, ഭക്ഷ്യവ്യവസായം തുടങ്ങി നിരവധി മേഖലകളില്‍ ഇത് ഉപയോഗിക്കുന്നതിനാല്‍ തന്നെയാണ് ഉയര്‍ന്ന ലാഭം നല്‍കുന്ന കൃഷിയായി കറ്റാര്‍വാഴ മാറിയത്, മാത്രമല്ല ചിലവ് കുറഞ്ഞ കൃഷി കൂടിയാണിത്. അലോപ്പതി, ആയുര്‍വേദം, യുനാനി, ഹോമിയോ എന്നീ വ്യത്യസ്ത ചികിത്സാ രീതികളില്‍ കറ്റാര്‍ വാഴയെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
കറ്റാര്‍വാഴഏകദേശം 30 മുതല്‍ 50 സെന്റീമീറ്റര്‍ പൊക്കത്തില്‍ വരെ വളരുന്നചെടിയാണ്. ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന പുതിയ കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്. കറ്റാര്‍ വാഴ ഒരു ചൂടുള്ള ഉഷ്ണമേഖലാ വിളയുടെ കീഴിലാണ് വരുന്നത്, ഇത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളില്‍ വളരും.
വരണ്ട പ്രദേശങ്ങളിലും കുറഞ്ഞ മഴയുള്ള പ്രദേശങ്ങളിലും ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അവസ്ഥകളില്‍ ഇത് എളുപ്പത്തില്‍ കൃഷിചെയ്യാം. കുറഞ്ഞ മഴയുള്ള പ്രദേശങ്ങളിലാണ് നന്നായി വളരുക. തണുത്ത പ്രദേശങ്ങളില്‍ കറ്റാര്‍ വാഴ വളര്‍ത്താന്‍ കഴിയില്ല. കറ്റാര്‍ വാഴ പലതരം മണ്ണില്‍ ഉത്പാദിപ്പിക്കാമെങ്കിലും പി.എച്ച് പരിധി 8.5 വരെ ഉള്ളിടത്ത് ഉല്‍പ്പാദിപ്പിക്കുന്നതാണ് നല്ലതെന്നും കർഷകർ പറയുന്നു.
Keywords: Thiruvananthapuram, news, Kerala, Agriculture, Top-Headlines, Aloe vera farming in Kerala.
< !- START disable copy paste -->