'കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം'
Feb 17, 2012, 15:07 IST
കാസര്‍കോട്: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ബി.കെ.എം.യു ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശിക ഇല്ലാത്ത നിലയിലേക്ക് കൊണ്ടുവന്നതാണ്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ വന്നതോടെ ആനുകൂല്യങ്ങള്‍ വീണ്ടും കുടിശ്ശികയായികൊണ്ടിരിക്കുകയാണ്. ആനുകൂല്യങ്ങള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യാനും ക്ഷേമനിധി ഓഫീസറെ നിയമിക്കാനും അടിയന്തിര നടപടിയുണ്ടാകണമെന്ന് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് മുന്‍ എം.എല്‍. എ പള്ളിപ്രം ബാലന്‍ സംസാരിച്ചു. സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Keywords: Kasaragod, Labour, Agriculture,BKMU.