city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഗ്രിഫിയസ്റ്റ 2016 സമാപിച്ചു

പിലിക്കോട്: (www.kasargodvartha.com 28/11/2016)  ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന 'അഗ്രിഫിയസ്റ്റ 2016' സമാപന സമ്മേളനം പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സുരേന്ദ്രന്‍ കൂക്കാനം, സജയന്‍, ചെടിയമ്മ എന്ന അന്നമ്മ ദേവസ്യ ശ്രീമതി, പ്രസന്ന, രാജീവ് രാമാസ്, ജിജോ എന്നീ പ്രതിഭകളെ മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ആദരിച്ചു. ടിഷ്യൂകള്‍ച്ചര്‍ ലാബ് ഉദ്ഘാടനവും ഇ-ബൂക്ക് പ്രകാശനവും എം. രാജഗോപാലന്‍ എം.എല്‍.എ. നിര്‍വഹിച്ചു.

അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജയപ്രകാശ് നായക് ഇ- ബുക്കിനെ കുറിച്ച് സംസാരിച്ചു. മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. സുമംഗല എസ്. നമ്പ്യാര്‍, നീലേശ്വരം നഗരസഭ വൈസ് പ്രസിഡണ്ട് കെ. നാരായണന്‍, ശൈലജ, പി.വി പത്മജ, ഡോ. എം. ഗോവിന്ദന്‍, ടി.പി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ബി. ജയപ്രകാശ് നായ്ക് സ്വാഗതവും പ്രൊഫസര്‍ ഡോ. കെ.എന്‍ സതീശന്‍ നന്ദിയും പറഞ്ഞു.

പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഒരുക്കിയിട്ടുളള സൗജന്യ കൃഷിയിട പ്രദര്‍ശനം ഡിസംബര്‍ രണ്ടു വരെ തുടരും. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ വില്‍പനശാലയില്‍ കര്‍ഷകര്‍ക്കാവശ്യമായ അത്യുല്‍പ്പാദനശേഷിയുളള തെങ്ങിന്‍ തൈകളും, ഫലവര്‍ക്ഷ ചെടികളും, വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങളും വാങ്ങിക്കുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അഗ്രിഫിയസ്റ്റ 2016 സമാപിച്ചു

അഗ്രിഫിയസ്റ്റ: കലാസന്ധ്യയില്‍ മുടിയേറ്റ് അരങ്ങേറി
പിലിക്കോട്: ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഫോക്ക്‌ലോര്‍ അക്കാദമിയുടെ മുടിയേറ്റ് അരങ്ങേറി. കലാസന്ധ്യ ഫോക്ക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ. നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.

പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.എ.ആര്‍. റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, വി.ക്യഷ്ണന്‍, സുധാ ക്യഷ്ണന്‍ ദമ്പതിമാര്‍ക്ക് ഡോ. എ.കെ. നമ്പ്യാര്‍ സ്‌നേഹോപകാരം നല്‍കി ആദരിച്ചു. കീഴില്ലം ഉണ്ണിക്യഷ്ണമാരാര്‍ മുടിയേറ്റിനെക്കുറിച്ച് സംസാരിച്ചു.അസോസിയേറ്റ് ഡയറക്ടര്‍ ഡോ.ജയപ്രകാശ് നായക് സ്വാഗതവും കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ മഹേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.


Keywords:  Kasaragod, Kerala, Pilicode, Agriculture, P.Karunakaran-MP, inauguration, Agri Fiesta 2016 ends.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia