city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

African snail | കാസര്‍കോട്ട് പലഭാഗങ്ങളിലും ആഫ്രികന്‍ ഒച്ചിന്റെ ശല്യം രൂക്ഷം; ജനങ്ങള്‍ ഭീതിയില്‍; അടിയന്തര നടപടി വേണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ പല ഭാഗങ്ങളിലും ആഫ്രികന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ദുരിതത്തിലായി. ഇവ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. പ്രദേശവാസികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. കനത്ത വെയില്‍ വന്നാല്‍ ഉള്‍വലിയുകയും നേരം ഇരുട്ടുന്നതോടെ പുറത്തിറങ്ങുന്നതുമാണ് രീതി.
             
African snail | കാസര്‍കോട്ട് പലഭാഗങ്ങളിലും ആഫ്രികന്‍ ഒച്ചിന്റെ ശല്യം രൂക്ഷം; ജനങ്ങള്‍ ഭീതിയില്‍; അടിയന്തര നടപടി വേണമെന്ന് ആവശ്യം

മനുഷ്യരില്‍ മസ്തിഷ്‌ക ജ്വരമുള്‍പെടെയുള്ള രോഗങ്ങള്‍ ഉണ്ടാക്കാനുള്ള വിരകള്‍ ഒച്ചുകളുടെ സ്രവത്തില്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കുടിവെള്ള ടാങ്കുകളുള്‍പെടെയുള്ള ശുദ്ധജല സ്രോതസുകള്‍ ഇവ മലിനമാക്കുന്നു. ഒച്ചുകളെ തുരത്തിയില്ലെങ്കില്‍ മനുഷ്യ ജീവിതം തന്നെ ദുസ്സഹമാക്കുകയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്ന് ജനങ്ങള്‍ പറയുന്നു.
             
African snail | കാസര്‍കോട്ട് പലഭാഗങ്ങളിലും ആഫ്രികന്‍ ഒച്ചിന്റെ ശല്യം രൂക്ഷം; ജനങ്ങള്‍ ഭീതിയില്‍; അടിയന്തര നടപടി വേണമെന്ന് ആവശ്യം

ചൗക്കി പെരിയഡുക്കയിലും ആഫ്രികന്‍ ഒച്ചിന്റെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. ഇവിടത്തെ ആഫ്രികന്‍ ഒച്ചുകളെ തുരത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ കരീമുല്ല കമ്പാര്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Animal, Farming, Agriculture, Health, Issue, African Snail, African snail menace gets severe.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia