city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടുക്കളയിൽ നിന്നും മണ്ണിലേക്ക്; സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദദാരിണിയായ മേഴ്സി സജി കൃഷിയിലൂടെ നൽകുന്നത് ജീവപാഠം

പെരിയ: (www.kasargodvartha.com 11.02.2022) ഇത് മേഴ്സി സജി നൽകുന്ന ജീവപാഠമാണ്. അവർ അടുക്കളയിലോ വീട്ടിനുള്ളിലോ ഒതുങ്ങാൻ തയ്യാറല്ല. തൻ്റെ വീട്ടിലും, സമൂഹത്തിനും കൃഷിയാണ് ജീവിതം എന്നു പറഞ്ഞു കൊടുക്കുകയാണ് അവർ. കൃഷി നമ്മുടെ സംസ്കാരത്തെ, ജീവിത പരിസരത്തെ മുന്നോട്ടു കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നതാണെന്ന് മേഴ്‌സി പറഞ്ഞു കൊണ്ടേയിരിക്കുന്നു.
                              
അടുക്കളയിൽ നിന്നും മണ്ണിലേക്ക്; സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദദാരിണിയായ മേഴ്സി സജി കൃഷിയിലൂടെ നൽകുന്നത് ജീവപാഠം

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ മേഴ്സിക്ക്, സർകാർ സർവീസിൽ ഉയർന്ന പദവിയിലെത്താൻ ഏളുപ്പം കഴിയുമായിരുന്നു. അതിനുള്ള എല്ലാ പിന്തുണയും വീട്ടിൽ നിന്നും, ലഭിക്കുകയും ചെയ്തിരുന്നു. ഭർത്താവ് സജി വാതപ്പള്ളിൽ അറിയപ്പെടുന്ന കോൺട്രാക്ടർ ആണ്. ആന്ധ്രപ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിലായി വർകുകൾ ചെയ്തുവരുന്നു.

പക്ഷെ, മേഴ്സിയ്ക്ക് എല്ലാം കൃഷിയാണ്. പുല്ലൂർ പെരിയ കൃഷിഭവനിലെ കൃഷി ഓഫീസർ പ്രമോദിൻ്റെ നിർദേശ പ്രകാരം വഴുതിന, വെണ്ട, പച്ചമുളക്, കാപ്സിക, കോളി ഫ്ലവർ, തക്കാളി, കാബജ് തുടങ്ങി എല്ലാം സ്വന്തം കൃഷിയിടത്തിൽ വിളയിക്കുന്നു. നീണ്ടു കിടക്കുന്ന റബർ തോട്ടത്തിൽ അനുബന്ധ കൃഷിയായി വാനിലയുമുണ്ട്. വീട്ടുജോലിയുടെ ഇടവേളയിൽ നടത്തുന്ന കൃഷിയിലൂടെ വർഷത്തിൽ ഒരു ലക്ഷത്തോളം രൂപ ലഭിക്കുന്നുവെന്നത് സന്തോഷം പകരുന്നുവെന്ന് അവർ പറഞ്ഞു. പ്രധാനമായും ചകിരിച്ചോർ കൊണ്ടുണ്ടാക്കിയ ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.

കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഭർത്താവ് സമയം കിട്ടുമ്പോഴെല്ലാം ഒപ്പമുണ്ട്. സജിക്ക് ചകിരിച്ചോറിൽ മികച്ചയിനം ജൈവവളം നിർമിക്കുന്ന 'കൊകോ പിത്' എന്ന ഫാക്ടറി കർണാടക ഹാസനിലുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടി സജീവമായ വാതപളളിൽ കുടുംബാംഗമായ സജിയും, മേഴ്സിയും പുതിയ കാലത്ത്, മികച്ച പാഠമാണ് രചിച്ചുക്കൊണ്ടിരിക്കുന്നത്. ചാലിങ്കാൽ മൊട്ടയിലാണ് താമസം. അവസാന വർഷ എൽ എൽ ബി വിദ്യാർഥി ജീവൻ സജി, പ്ലസ് വൺ വിദ്യാർഥിനി സയൻ എന്നിവർ മക്കളാണ്.


Keywords:  Periya, Kasaragod, Kerala, News, Top-Headlines, Video, Farmer, Farming, Agriculture, A success story from farming.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia