മടിക്കൈ സ്‌കൂളില്‍ നൂറുമേനി വിളവ്
Dec 8, 2011, 16:54 IST
കാസര്‍കോട്: മടിക്കൈ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് അംഗങ്ങള്‍ സ്‌കൂള്‍ ടെറസ്സില്‍ നടത്തിയ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്. പയര്‍, വെണ്ട, ചീര, മുളക്, പാവല്‍, കാബേജ് തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്തത്. ജൈവ വളങ്ങളും, ജൈവ കീടനാശിനികളും മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. പച്ചക്കറി തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മടത്തിനാട്ട് രാജന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ സുരേഷ്, ഹെഡ്മാസ്റ്റര്‍ കുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രിയേഷ് കുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Keywords: Kasaragod, Madikai, Agriculture