തരിശുഭൂമിയില്‍ കരാര്‍ കൃഷി
Mar 15, 2012, 16:26 IST
കാസര്‍കോട്: ജനപങ്കാളിത്ത കരാര്‍ കൃഷിയിലൂടെ തരിശു ഭൂമി കാര്‍ഷിക യോഗ്യമാക്കുന്ന പദ്ധതി കൃഷി വകുപ്പ് ജില്ലയില്‍ നടപ്പാക്കുകയാണ്. ഗവണ്മെന്റ് ഉടമസ്ഥതയിലുള്ളതോ, വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതോ ആയ തരിശുഭൂമിയില്‍ കൃഷി ചെയ്യുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ക്കോ, കര്‍ഷക, വനിതാ സംഘങ്ങള്‍ക്കോ പദ്ധതിയില്‍ പങ്കെടുക്കാം. നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നീ ഹ്രസ്വകാല വിളകള്‍ ആണ് കൃഷി ചെയ്യേണ്ടത്. വാഴക്ക് ഹെക്ടറിന് 35000 രൂപയും മറ്റ് വിളകള്‍ക്ക് ഹെക്ടറിന് 25000 രൂപയും ആനുകൂല്യം ലഭിക്കും. ഇതോടൊപ്പം ഭൂമി കൃഷിക്കായി നല്കുന്ന വസ്തു ഉടമസ്ഥന് ഹെക്ടറിന് 5000 രൂപ സ്ഥല വാടകയായി നല്‍കും. കൃഷിക്ക് വിള ഇന്‍ഷുറന്‍സും, സാങ്കേതിക സഹായങ്ങളും വില്പന സൗകര്യങ്ങളും കൃഷി വകുപ്പ് നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മാര്‍ച്ച് 19 ന് മുമ്പ് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Keywords: Kasaragod, Agriculture.