തടിയന്‍കൊവ്വല്‍ കോരംകുളത്ത് കര നെല്‍കൃഷി വിളവെടുത്തു
Oct 12, 2011, 19:28 IST
തൃക്കരിപ്പൂര്‍: തടിയന്‍കൊവ്വല്‍ കോരംകുളത്ത് കര നെല്‍കൃഷി വിളവെടുത്തു. കേരള സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പടന്ന കൃഷി ഭവന്റെ കീഴില്‍ മാണിയാട്ടെ സുരേഷ് ജോസും സഹോദരീ ഭര്‍ത്താവ് അമ്പലത്തറ എഎസ്ഐ പി.പി നാരായണനും ചേര്‍ന്നാണ് കൃഷിയിറക്കിയത്. രണ്ടര ഏക്കര്‍ സ്ഥലത്ത് ഉമ നെല്‍വിത്ത് ഉയോഗിച്ചുള്ള കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ രാഘവന്, കൃഷി അസിസ്റ്റന്റ് പി ശ്രീകല, റിട്ട തഹസില്‍ദാര്‍ രവീന്ദ്രന് മാണിയാട്ട്, പഴയകാല കര്ഷകന് ടി വി അമ്പു തുടങ്ങി നിരവധിയാളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 48 ഓളം സ്ത്രീ തൊഴിലാളികള്‍ വിളകൊയ്തെടുത്തു.
Keywords: Kasaragod, Trikaripur, Farmer, Agriculture.