കൃഷി ജീവിതചര്യയാക്കിയ കൃഷി ഓഫീസര്‍ക്ക് അറഫാത്ത് ക്ലബ്ബിന്റെ സ്നേഹാദരം
Sep 29, 2016, 11:37 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 02/10/2016) സ്വന്തം അനുഭവ പാഠങ്ങള്‍ കര്‍ഷകരോട് പങ്കുവെച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൃഷി ഓഫീസറാണ് ചവന നരസിഹലു. മറുനാട്ടില്‍ നിന്നും വന്ന നല്ലൊരു കര്ഷകന് കൂടിയാണ് മൊഗ്രാല്‍പുത്തൂര്‍ കൃഷി ഓഫിസര്‍ കൂടിയായ ചവന.
ആന്ധ്രാപ്രദേശ് സ്വദേശിയായ ഈ കൃഷി ഓഫീസര്‍ കാസര്‍കോട്ടെ അറിയപ്പെടുന്ന കര്‍ഷകനാണ്. മൊഗ്രാല്‍ പുത്തൂര്‍ ശാസ്താ നഗറിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നവരെ സ്വീകരിക്കുന്നത് തോട്ടത്തില്‍ നിറഞ്ഞു നില്ക്കുന്ന ഫാഷന്‍ ഫ്രൂട്ടുകളാണ്. ഒരു വലിയ കൃഷിത്തോട്ടത്തിന് നടുവിലാണ് ചവനയുടെ വീട്. പപ്പായയും, പാഷന് ഫ്രൂട്ടും വാഴയുമെല്ലാം കടന്ന് വീടിനരികില്‍ എത്തുമ്പോള്‍ കുറ്റിമുല്ലയും പച്ചകറികളും പുഞ്ചിരി തൂകി നില്ക്കുന്ന മനോഹര കാഴ്ചയും കാണാം. ഇദ്ദേഹത്തിന് തുണയായി ഭാര്യ ഉമാദേവിയുമുണ്ട്.
നാട്ടുകാര്‍ക്ക് വിഷമില്ലാത്ത പച്ചക്കറി സമ്മാനിച്ച കൃഷി ഓഫീസര്‍ ചവന നരസിംഹലുവിനെ അറഫാത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ അനുമോദിച്ചു. ഉപഹാരം ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് സമ്മാനിച്ചു. ക്ലബ്ബ് പ്രസിഡന്റ് റഷീദ് ചായിന്റടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രമീള, മാഹിന്‍ കുന്നില്‍, പി ബി അബ്ദുര്‍ റഹ് മാന്‍, ബഷീര്‍ പൗര്, സാബിര്‍, സാക്കിര്‍ അറഫാത്ത്, കബീര്‍, കബീര്‍ മൂല, ഷാക്കി മുഗു, ലത്വീഫ് അത്തു, അഫ്സല്, സക്കീര്‍, സവാദ്, ഹാരിസ്, ഷഫീഖ്, കെ ബി അഷ്റഫ്, ഇല്യസ്, അംഷീദ്, ഇര്‍ഷാദ്, മഷ്ഹൂദ്, ഇന്‍സിമാം, ഷംസീദ് സംബന്ധിച്ചു.

Keywords : Mogral Puthur, Agriculture, Farmer, Office, Club, Felicitated, Programme, Arafath Club.