city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷിയില്‍ പൊന്ന് വിളയിച്ച് കൊച്ചു കര്‍ഷക

കാസര്‍കോട്: (www.kasargodvartha.com 30/03/2015) ജില്ലയിലെ കൊച്ചു കര്‍ഷകയാണ് ഉപ്പിലിക്കൈ ജിഎച്ച്എസ്സ്എസ്സിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ നിധിന. 2014- 2015 വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍തലത്തില്‍ കുട്ടികളുടെ വീട്ടുവളപ്പില്‍ കൃഷിചെയ്യാനായി നല്‍കിയ പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ചാണ് ഈ കൊച്ചു മിടുക്കി വീട്ട്മുറ്റത്തെ 10 സെന്റ് ഭൂമി ഹരിതാഭമാക്കിയത്. ഈ നേട്ടത്തിന് ജില്ലയിലെ മികച്ച കര്‍ഷിക വിദ്യാര്‍ത്ഥി്‌നി  എന്ന കൃഷി വകുപ്പിന്റെ  അംഗീകാരത്തിനും നിധിന തെരഞ്ഞടുക്കപ്പെട്ടു.          
കൃഷിചെയ്യാന്‍ സമയമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ്മാറുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കൊച്ചു കര്‍ഷകയുടെ പ്രവര്‍ത്തനം.  കുട്ടിക്കാലം മുതലേ കൃഷിയില്‍ അതീവതല്‍പ്പരയായ ഈ പതിമൂന്നുകാരി. ആറ് മാസത്തിനകം വിളവെടുത്തത് പാവയ്ക്ക, പയര്‍, നരമ്പന്‍, കുമ്പള, മത്തന്‍ , കക്കരി , വെളളരിക്ക, വെണ്ട എന്നിവയാണ്. തീര്‍ത്തും ജൈവ രീതിയിലാണ് ഈ കൊച്ചു മിടുക്കി കൃഷി ചെയ്തത്. പഠനത്തിന്റെ ഒഴിവ് വേളകളിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.് വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്നാല്‍ നിധിന കൃഷി സ്ഥലത്തേക്ക് ഇറങ്ങും .എല്ലാററിനും അച്ഛന്റെയും അമ്മയുടെയും സഹകരണമുണ്ട്.  ഇടുക്കി ജില്ലയിലെ  ചക്കുപ്പള്ളത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തമ്പാന്റെ മകളാണ് ഇവള്‍.

സ്വന്തമായി അടുക്കളത്തോട്ടം ഉണ്ടാക്കിയത്, മാതാപിതാക്കളെ കൃഷിയില്‍ സഹായിക്കുന്നത്, നിലം കിളക്കുക, കളനീക്കം , വളമിടല്‍ ജലസേചനം, എന്നിവയിലുള്‌ള പരിചയം , വിളകളുടെ കാലം നിശ്ചയിക്കാനും കീടരോഗാക്രമണം തിരിച്ചറിയാനുമുളള കഴിവ് എന്നിവയാണ് നിധിനയെ മര്‌ര് വിദ്യാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.  നമ്മുടെ അടുക്കളയില്‍ പോലും വിഷം കലര്‍ന്ന പച്ചക്കറികള്‍ എത്തുമ്പോള്‍ വിഷരഹിതമായ ഭക്ഷണം ഒരുക്കാന്‍ നിധിന നടത്തുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. 
കൃഷിയില്‍ പൊന്ന് വിളയിച്ച് കൊച്ചു കര്‍ഷക

കൃഷിയില്‍ പൊന്ന് വിളയിച്ച് കൊച്ചു കര്‍ഷക

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia