കാസര്‍കോട് ബ്ലോക്ക് ക്ഷീരസംഗമം ശനിയാഴ്ച
Oct 21, 2011, 20:21 IST
കാസര്‍കോട്: ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ക്ഷീര വികസന ബ്ലോക്ക്തല ക്ഷീര സംഗമം ശനിയാഴ്ച (22 ന്) രാവിലെ 10 ന് കാറഡുക്ക ക്ഷീര സംഘം പരിസരത്ത് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കൂടാതെ ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി നിര്‍വ്വഹിക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി എം പ്രദീപ് അദ്ധ്യക്ഷത വഹിക്കും.
ക്ഷീര സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കന്നുകാലി പ്രദര്‍ശന മല്‍സരം കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജനനി ഉദ്ഘാടനം ചെയ്യും. കുസുമ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. ക്ഷീര സംഗമത്തോടനുബന്ധിച്ച് രാവിലെ 8 മണിമുതല്‍ കന്നുകാലി പ്രദര്‍ശനം, ക്ഷീര വികസന സെമിനാര്‍, മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ധനസഹായ വിതരണം, ക്ഷീര സംഘങ്ങള്‍ക്കുളള അവാര്‍ഡ് വിതരണം, എന്നിവ സംഘടിപ്പിക്കും. കന്നുകാലി പ്രദര്‍ശനത്തില്‍ പശു, കിടാരി, കന്നുകുട്ടി, എന്നീ മൂന്ന് വിഭാഗങ്ങളില്‍ സമ്മാനം നല്‍കും. മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ഉരുക്കള്‍ക്കും സൗജന്യമായി കാലിതീറ്റ വിതരണവുമുണ്ടായിരിക്കും.

Keywords: Kasaragod, Karadukka, Agriculture