കാലാന്തരത്തില്‍ മനുഷ്യന്‍ പ്രകൃതിയുടെ ശത്രുവായി മാറുന്നുവെന്ന് ഡോ. എന്‍.സി. ഇന്ദുചൂഡന്‍
Oct 16, 2014, 12:33 IST
പടന്നക്കാട്: (www.kasargodvartha.com 16.10.2014) പ്രകൃതിയോടിണങ്ങി പിറന്നു വീഴുന്ന മനുഷ്യന്‍ കാലാന്തരത്തില്‍ പ്രകൃതിയുടെ ശത്രുവായി മാറുന്നുവെന്ന് ഡോ. എന്‍.സി. ഇന്ദുചൂഡന്‍ പറഞ്ഞു. സ്വാശ്രയ ഭാരത്- 2014 ശാസ്ത്ര സാങ്കേതിക പ്രദര്‍ശന വേദിയില്‍ പരിസ്ഥിതി സംരക്ഷണവും സുസ്ഥിരമായ വികസനവും എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഭൂമിയില്‍ ജീവന്റെ നിലനില്‍പ് അപകടത്തിലാണ്. പ്രകൃതിയിലേക്ക് കര്‍മ നിരതരായി ഓരോരുത്തരും ഇറങ്ങിച്ചെല്ലുകയെന്നതാണ് അതിനൊരു വിരാമം. പ്രകൃതിയിലെ ഓരോ പുല്‍ക്കൊടിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അതിനാല്‍ പ്രകൃതി സംരക്ഷണത്തില്‍ കുട്ടികള്‍ ഊന്നല്‍ നല്‍കണം. ആധുനിക കാലത്ത് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശീ ശാസ്ത്ര പ്രസ്ഥാനവും, കേരള കാര്‍ഷിക സര്‍വകലാശാല, കേന്ദ്ര സര്‍വകലാശാല, സി.പി.സി.ആര്‍.ഐ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മേളയില്‍ ജില്ലയിലെ ഇക്കോ ക്ലബ് അംഗങ്ങള്‍ക്കായി നടത്തിയ സെമിനാറില്‍ ഡോ. കമലാക്ഷന്‍ കൊക്കാല്‍ അധ്യക്ഷത വഹിച്ചു. കെ.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ ഇസ്സ, ഡോ. വി.വി ബിനോയ്, സീക്ക് ഡയറക്ടര്‍ സി.കെ. പത്മനാഭന്‍, ശാസ്ത്രജ്ഞ ഡോ. ശാന്താദേവി, ഡോ. ഉഷകിരണ്‍ തുടങ്ങിയവര്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി ന കി.
ചടങ്ങില്‍ ഡോ. പി.എ. സിനു സ്വാഗതവും, പ്രൊഫ. ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. അറിവും അതിലേറ കാഴ്ചക്കാരില്‍ കൗതുകവും ഉണര്‍ത്തുന്ന സ്വാശ്രയ ഭാരത് 2014 ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം മേള 19ന് സമാപിക്കും.

Keywords : Kasaragod, Kanhangad, Padannakad, Kerala, Agriculture, Dr Induchoodan.